മലയാളി നഴ്‌സ് കുവൈറ്റില്‍ നിര്യാതയായി

Web Desk
Posted on October 17, 2019, 6:46 pm

കുവൈറ്റ്: മലയാളി നഴ്‌സ് കുവൈറ്റില്‍ നിര്യാതയായി. റാന്നി പെരുനാട് കൂനംകര കണ്ണനുമണ്‍ ഇളയത്തറയില്‍ വീട്ടില്‍ ബിന്ദു ബേബി ദാനിയേല്‍ (45) ആണ് മരിച്ചത്. കുവൈറ്റ് മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. ഭര്‍ത്താവ് സജി നേരത്തെ മരിച്ചതാണ്. മക്കള്‍: ബ്ലെസ് സാറ സജി, ജബെന്‍ മാത്യു സജി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.