കേരളപ്പിറവി ദിനത്തിൽ കേരളത്തിനും ലോകമെമ്പാടുമുള്ള മലയാളികൾക്കുമായി മമ മലയാളത്തിന്റെ സമർപ്പണം; വീഡിയോ

Web Desk
Posted on October 28, 2019, 1:08 pm

വീണ്ടും ഒരു കേരളപ്പിറവി കൂടി വന്നെത്തുമ്പോൾ മലയാളികൾക്ക് ഓർക്കാൻ ഒരുപിടി നല്ല ഓർമ്മകളുടെ വസന്തകാലം നൽകിക്കൊണ്ട്, കേരളപ്പിറവി ദിനത്തിൽ കേരളത്തിനും ലോകമെമ്പാടുമുള്ള മലയാളികൾക്കുമായി ഒരു സമർപ്പണം നടത്തുകയാണ് മമ മലയാളം.

 

കേരളത്തിന്റെ സംസ്കാരവും സൗന്ദര്യവും സൗരഭ്യവും കലാരൂപങ്ങളും രുചിഭേദങ്ങളും ഗൃഹാതുരതയും മറ്റു നയന മനോഹരമായകാഴ്ചകളും ഒപ്പിയെടുത്തു,മനോഹരമായ ഗാനശകലങ്ങളിലൂടെ കോർത്തിണക്കിയ വീഡിയോ ആൽബം“മമ മലയാളം“കേരളത്തിലും പ്രവാസികൾക്കിടയിലും ശ്രദ്ധേയമാകുന്നു.

മനോഹരമായ ഈ ദൃശ്യസംഗീത വിരുന്നു ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത് പ്രവാസിയായ അനൂപ് നായർ ആണ്. മധു ബാലകൃഷ്ണൻ,സൗമ്യ ഉണ്ണികൃഷ്ണൻ, ശ്രുതിനാഥ് എന്നിവർ പാടിയ ഗാനങ്ങൾ എഴുതിയത് അനൂപ് നായരും അൻതാരയും ചേർന്നാണ് സംഗീതം.

മലയാളത്തിന്റെ പ്രിയ കവി പ്രൊഫസർ വി മധുസൂദനൻ നായർ, ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ശ്രീമതി ഭാഗ്യലക്ഷ്മി, പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ ദീപ കർത്താ എന്നിവരുടെ സാന്നിധ്യവും ഉണ്ട്. സന്ദീപ് മാറാടിയും പ്രസാദ് പണിക്കരും ആണ് ഛായാഗ്രഹണം. ദീപ കർത്താ, അശ്വതി നായർ, രശ്മി ശ്രീജേഷ് എന്നിവർ നൃത്ത സംവിധാനവും ചെയ്തിരിക്കുന്നു. ടെക്നീക്കൽ ഡിറക്ഷൻ, കിഷോർ ബാബു, ഡിസൈൻ ഡിറക്ഷൻ ബൈജൂസ്‌
എഡിറ്റിംഗ് ബോബി ജോൺ, കളറിംഗ്ജോസ് ആരുകാലിൽ.

 

ബിജു മുവാറ്റുപുഴ,ശ്രീകുമാർ വി മേനോൻ ‚ജോബി തോമസ് എന്നിവർ  കോർഡിനേഷൻ നിർവഹിച്ചു. പ്രവാസിയുടെ ഗൃഹാതുരമായ മനസ്സിന്റെ നൊമ്പരം നാടിന്റെ നന്മകളിലൂടെ കോർത്തിണക്കിയ ഈ ആൽബം തീർച്ചയായും എല്ലാ മലയാളികളും കണ്ടിരിക്കേണ്ടത് ആണ്.

വീഡിയോ കാണാം;