Web Desk

December 15, 2019, 11:49 am

ടെലിഗ്രാമിലടക്കം ‘വ്യാജ’ മാമാങ്കം കെങ്കേമം; കണ്ടവർ കുടുങ്ങും !

Janayugom Online

തിരുവനന്തപുരം: റിലീസ് ചെയ്ത് മൂന്നാം ദിവസം മമ്മൂട്ടി ചിത്രം മാമാങ്കത്തിൻറെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിൻറെ തിയേറ്റർ പ്രിൻറാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

മാമാങ്കത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ആന്റണി ജോസഫ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിക്ക് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. സെന്‍ട്രല്‍ സിഐയ്ക്കാണ് അന്വേഷണ ചുമതല. സി
നിമ പുറത്തിറങ്ങി രണ്ടാംദിവസം മുതല്‍ക്കാണ് വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ച് തുടങ്ങിയത്. ടെലിഗ്രാമിലടക്കം വ്യാജന്മാര്‍ പ്രത്യക്ഷപ്പെട്ടതായി അന്വേഷണത്തില്‍ തെളഞ്ഞു.

ഗോവിന്ദ് എന്ന പ്രൊഫൈലില്‍ നിന്നാണ് ടെലിഗ്രാമില്‍ പ്രിന്റ് അപ്‌ലോഡ് ചെയിതിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് ബോധ്യമായിട്ടുണ്ട്. ഇക്കാര്യമുള്‍പ്പെടെ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ടെലിഗ്രാമില്‍ നിന്ന് ഇതിനോടകം നിരവധിപേരാണ് വ്യാജപ്രിന്റ് ഡൗണ്‍ലോഡ് ചെയ്ത് കണ്ടത്. ഡൗണ്‍ലോഡ് ചെയ്തമുഴുവന്‍ പേരെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ 12-ാം തിയതിയാണ് ലോകമെമ്പാടുമുള്ള 2000 തിയറ്ററുകളില്‍ മാമാങ്കം റിലീസ് ചെയ്തത്. സിനിമയെ നശിപ്പിക്കുന്നതിന് വേണ്ടിയുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തേണ്ടത് സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിന് തന്നെ ആവശ്യമാണെന്നും അതിനാലാണ് പരാതി നല്‍കിയതെന്നും എക്‌സിക്യുട്ടിവ് പ്രൊഡ്യൂസര്‍ ആന്റണി ജോസഫ് പറഞ്ഞു.

ഇതിനിടെ സിനിമയെ ഡീഗ്രേഡ് ചെയ്യണമെന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ആഹ്വാനം ചെയ്ത നിതിന്‍ എന്ന വ്യക്തിക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ഓഡിയോ ക്ലിപ്പും ഫോണ്‍ നമ്പറും പൊലീസിന് ലഭിച്ചിട്ടുണ്ട്. സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

you may also like this video