30 March 2024, Saturday

Related news

March 29, 2024
March 27, 2024
March 23, 2024
March 6, 2024
March 3, 2024
March 1, 2024
February 28, 2024
February 22, 2024
February 21, 2024
January 2, 2024

സിബിഐ അന്വേഷണവുമായി വീട്ടുപടിക്കല്‍ എത്തിയാല്‍ തെരുവിലിറങ്ങാന്‍ മമതബാനര്‍ജി പരോക്ഷമായി അണികള്‍ക്ക് ആഹ്വാനം നല്‍കി

Janayugom Webdesk
ന്യൂഡല്‍ഹി
August 16, 2022 5:34 pm

സിബിഐ, ഇഡി, അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ തന്‍റെ വീട്ടുപടിക്കല്‍ എത്തിയാല്‍ പ്രതിരോധം തീര്‍ത്ത് രംഗത്തിറങ്ങുവാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാബാനര്‍ജ്ജി തന്‍റെ അനുയായികളോട് പരോക്ഷമായി അഭ്യര്‍ത്ഥിച്ചിരിക്കുന്നു. ദക്ഷിണ കൊല്‍ക്കത്തയില്‍വെച്ചാണ് മമത ഇങ്ങനെ പരോക്ഷമായി ഒരു നിര്‍ദ്ദേശം അനുയായികള്‍ക്ക് നല്‍കയിരിക്കുന്നത്.

നിങ്ങള്‍ക്ക് പേടിയുണ്ടോ, നാളെ അവര്‍ (കേന്ദ്ര ഏജന്‍സികള്‍) എന്‍റെ വീട്ടില്‍ എത്തിയാല്‍ നിങ്ങള്‍ എന്തു ചെയ്യും,തെരുവിലിറങ്ങില്ലേ, നിങ്ങള്‍ ജനാധിപത്യ പോരാട്ടത്തില്‍ പങ്കെടുക്കില്ലേ തുടങ്ങിയ ചോദ്യങ്ങളാണ് മമത അനുയായികളോട് ചോദിച്ചിരിക്കുന്നതും., അഭ്യര്‍ത്ഥിച്ചിട്ടുളുളതും.വിവിധ അഴിമതിക്കേസുകളിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിന്റെ നൂലാമാലകൾ അവരിലേക്കും കുടുംബാംഗങ്ങളിലേക്കും എത്തിയേക്കുമെന്ന ആശങ്കയുടെ പ്രകടനമായാണ് മുഖ്യമന്ത്രിയുടെ പരാമർശത്തെകാണേണ്ടതെന്നാണ് സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ വിശേഷിപ്പിക്കുന്നത്.

എന്തുകൊണ്ടെന്നാണ് മമത ഇത്തരത്തില്‍ പറയുന്നതെന്നാണ് സംസ്ഥാന ബിജെപി വക്താവ് സമിക് ഭട്ടാചാര്യ ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ എത്തുന്നത് പോലെ എന്തെങ്കിലും സംഭവിക്കുമെന്ന് കേന്ദ്ര ഏജൻസികൾ ഇതുവരെ സൂചന നൽകാത്തതിന് മുമ്പ് മുഖ്യമന്ത്രി തന്റെ പാർട്ടി പ്രവർത്തകരെ പ്രേരിപ്പിക്കുന്നത് എന്തിനുവേണ്ടിയാണ് തനിക്ക് അഴിമതിയിൽ പങ്കുണ്ടെന്ന് പരോക്ഷമായി മുഖ്യമന്ത്രി സമ്മതിക്കുകയാണോ അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ശരീരഭാഷയിലും പ്രസ്താവനകളിലും ഭയം പ്രകടമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം റോബിൻ ദേബ് പറഞ്ഞു. അല്ലാത്തപക്ഷം, ഏജൻസികൾ അവരുടെ കർത്തവ്യം ചെയ്യട്ടെ എന്ന് മമത പറയുമായിരുന്നു,അദ്ദേഹം പറഞ്ഞു.

കൽക്കട്ട ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും സിപിഐ‑എം രാജ്യസഭാംഗവുമായ ബികാഷ് രഞ്ജൻ ഭട്ടാചാര്യയുടെ അഭിപ്രായത്തിൽ, അഴിമതിയിൽ തനിക്ക് നേരിട്ട് പങ്കുണ്ടെന്ന് മുഖ്യമന്ത്രി പരോക്ഷമായി സമ്മതിക്കുകയാണ് . അതുപോലെ , സിബിഐ തന്റെ വീട്ടുപടിക്കൽ എത്തിയാൽ തെരുവിലിറങ്ങാൻ പാർട്ടി പ്രവർത്തകരെ പ്രേരിപ്പിച്ചതിലൂടെ അവർ ക്രിമിനൽ കുറ്റം ചെയ്തു. നിയമലംഘകർ അധികാരത്തിൽ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്, ഭട്ടാചാര്യ അഭിപ്രായപ്പെട്ടു

Eng­lish Sum­ma­ry: Mama­ta Baner­jee indi­rect­ly called on the ranks to take to the streets if the CBI probe reach­es their doorsteps

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.