4 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 21, 2024
September 12, 2024
September 3, 2024
August 27, 2024
May 5, 2024
April 20, 2024
April 6, 2024
March 31, 2024
March 15, 2024
February 7, 2024

അഖിലേഷിനെ സഹായിക്കാന്‍ താനുമുണ്ടാകുമെന്ന് മമത; ഉത്തര്‍പ്രദേശില്‍ ബിജെപിയെ പൂട്ടാന്‍ നിര്‍ണായക കരുനീക്കങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 25, 2021 2:04 pm

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയ്ക്കും അഖിലേഷ് യാദവിനും പിന്തുണ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി.അഖിലേഷിന് ആവശ്യമാണെങ്കില്‍ സഹായിക്കാന്‍ തയ്യാറാണെന്നായിരുന്നു മമതയുടെ പ്രതികരണം. ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം രാജ്യമൊട്ടാകെ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.ഈ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശിലേക്കും മമത അഖിലേഷിനെ സഹായിക്കാന്‍ എത്തുന്നത്

നേരത്തെ ത്രിപുര, അസം, ഗോവ എന്നിവിടങ്ങളില്‍ തൃണമൂല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശിലേതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ശക്തി പരീക്ഷിക്കാന്‍ അഖിലേഷുമായി സഖ്യം ചേരാനാണ് മമത ശ്രമിക്കുന്നത്.അതേസമയം ആം ആദ്മി പാര്‍ട്ടിയും സമാജ്‌വാദി പാര്‍ട്ടിയും തമ്മിലുള്ള സഖ്യചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. എസ്.പിയുമായി സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി രാജ്യസഭാ എം.പി സഞ്ജയ് സിംഗ് പറഞ്ഞു.‘ഞങ്ങള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നതാണ് പ്രാഥമികലക്ഷ്യം. അഖിലേഷ് നിരവധി പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. സഞ്ജയ് സിംഗിനാണ് ആം ആദ്മിയുടെ ഉത്തര്‍പ്രദേശിലെ ചുമതല. തിങ്കളാഴ്ച എസ്.പി തലവന്‍ മുലായം സിംഗ് യാദവുമായും സഞ്ജയ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.അതേസമയം ആര്‍.എല്‍.ഡി, എസ്.ബി.എസ്.പി, ഭാഗീദാരി സങ്കല്‍പ് മോര്‍ച്ച തുടങ്ങിയ പാര്‍ട്ടികളുമായി എസ്.പി നടത്തുന്ന സഖ്യചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.കഴിഞ്ഞ തവണ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നായിരുന്നു എസ്.പി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്

ചെറുപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് അധികാരത്തില്‍ തിരിച്ചെത്തുക എന്ന സമീപനമാണ് നിലവില്‍ അഖിലേഷ് സ്വീകരിച്ചിരിക്കുന്നത്.പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തെത്തുടർന്ന്,തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ബിജെപി, കോണ്‍ഗ്രസ് തുടങ്ങിയ പാർട്ടിയുടെ അണികൾക്കൊപ്പം പ്രമുഖ നേതാക്കള്‍ തന്നെ അംഗത്വം എടുക്കുകയാണ് കോൺഗ്രസ് നേതാവ് കീർത്തി ആസാദ്, മുൻ ഹരിയാന കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാർ, മുൻ ജെഡിയു എംപി പവൻ വർമ്മ എന്നിവർ പാർട്ടിയിൽ ചേർന്നവരാണ്.

ചൊവ്വാഴ്ച ന്യൂഡൽഹിയിൽ മുഖ്യമന്ത്രി ബാനർജിയുടെ സാന്നിധ്യത്തിൽ അവരെ ഔദ്യോഗികമായി പാർട്ടിയിൽ ചേർത്തു.മൂന്ന് ദിവസത്തെ ഡൽഹി സന്ദർശനത്തിനെത്തിയ ബാനർജി ബുധനാഴ്ച പ്രധാനമന്ത്രി മോദിയെ കണ്ട് സംസ്ഥാനത്ത് ബിഎസ്എഫിന്റെ അധികാരപരിധി നീട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു

Eng­lish Sum­ma­ry: Mama­ta Baner­jee says she will be there to help Akhilesh; Crit­i­cal maneu­vers to shut down BJP in Uttar Pradesh

You may also like this video: 

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.