20 April 2024, Saturday

Related news

April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 17, 2024
April 17, 2024

ബിജെപിക്ക് അടിപതറി; ഭവാനിപൂരില്‍ മമത ബാനര്‍ജിക്ക് റെക്കോര്‍ഡ് വിജയം

Janayugom Webdesk
കൊല്‍ക്കത്ത
October 3, 2021 3:12 pm

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാലിലെ ഭവാനിപൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ജയം. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് സ്വന്തം വീടെന്ന് അറിയപ്പെടുന്ന മണ്ഡലത്തില്‍ ജയമുറപ്പിച്ചത്. 58,389 വോട്ടാണ് ഭൂരിപക്ഷം. ഭവാനിപൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്.

ഉപതെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലും ബിജെപി പിന്നിലാണ്. പശ്ചിമ ബംഗാളിലെ മൂന്നും ഒഡീഷയിലെ ഒരു മണ്ഡലത്തിലുമാണ് വോട്ടെണ്ണല്‍ നടക്കുന്നത്.ബിജെപിയിലെ പ്രിയങ്ക തിബ്രവാളും സിപിഎമ്മിലെ ശ്രീജീബ് ബിശ്വാസുമായിരുന്നു മമതയുടെ എതിരാളികള്‍.

ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യെ മു​ട്ടു​കു​ത്തി​ച്ചെ​ങ്കി​ലും, മ​മ​താ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ന​ന്ദി​ഗ്രാ​മി​ല്‍ സു​വേ​ന്ദു അ​ധി​കാ​രി​യോ​ടാ​ണ് മ​മ​ത തോ​റ്റ​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്കാ​ന്‍ ബി​ജെ​പി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മ്മ​ര്‍​ദ്ദ​ശ്ര​മ​ങ്ങ​ളാ​ണ് വി​ജ​യി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് നി​ര്‍​ണാ​യ​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കളമൊരുങ്ങിയത്.

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ് ഭ​വാ​നി​പു​ര്‍. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സൊ​വെ​ന്‍​ദേ​ബ് ച​തോ​പ​ധ്യ​യ​യാ​ണ് വി​ജ​യി​ച്ച​ത്. മ​മ​ത​യ്ക്ക് മ​ത്സ​രി​ക്കാ​ന്‍ വേ​ണ്ടി സൊ​വെ​ന്‍​ദേ​ബ് രാജിവയ്ക്കുകയായിരുന്നു.

Eng­lish Sum­ma­ry : mama­ta baner­jee won bha­va­nipur by elections

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.