July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

മമത ബാനർജിയുടെ ഇളയ സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചു

Janayugom Webdesk
May 15, 2021

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇളയ സഹോദരൻ അഷിം ബാനർജി കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒരു മാസത്തിലധികമായി അദ്ദേഹം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. കൊൽക്കത്ത മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു മരണമെന്ന് ആശുപത്രി ചെയർമാൻ ഡോ. അലോക് റോയ് അറിയിച്ചു. ബംഗാളിൽ വെള്ളിയാഴ്ച പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു. 20,846 പുതിയ രോഗികളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. 136 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 10,94,802 പേർക്കാണ് ബംഗാളിൽ കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 12,993 ആണ്.

ENGLISH SUMMARY:Mamata Baner­jee’s younger broth­er Ashim Baner­jee has died of Covid
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.