March 30, 2023 Thursday

Related news

March 25, 2023
March 15, 2023
March 1, 2023
February 5, 2023
February 2, 2023
December 30, 2022
November 26, 2022
October 14, 2022
July 17, 2022
June 12, 2022

ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ്: 20,000ലേറെ വോട്ടിന്റെ ലീഡോടെ മമത മുന്നില്‍

Janayugom Webdesk
കൊല്‍ക്കത്ത
October 3, 2021 12:29 pm

പശ്ചിമ ബംഗാളിലെ ഭബാനിപൂര്‍ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആറ് റൗണ്ട് പിന്നിടുമ്ബോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏറെ മുന്നില്‍. 23,957 വോട്ടിന്‍റെ ഭൂരിപക്ഷമാണ് മമതയ്ക്കുള്ളത്. മമത 28,355 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ബി.ജെ.പിയുടെ പ്രിയങ്ക തിബ്രേവാളിന് 4398 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സിപിഎമ്മിന്‍റെ ശ്രീജീബ് ബിശ്വാസിന് 343 വോട്ട് മാത്രമാണ് നേടാനായത്. 21 റൗണ്ടായാണ് വോട്ടെണ്ണല്‍.

ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നിയമസഭ മണ്ഡലങ്ങളായ ജാന്‍ഗിപൂരിലും സംസര്‍ഗഞ്ചിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. സംസര്‍ഗഞ്ചില്‍ ബി.ജെ.പി സ്ഥാനാര്‍ഥി മൂന്നാമതാണ്.

നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ്​ വിട്ട്​ ബിജെപിയിലെത്തിയ സുവേന്ദു അധികാരിയോട്​ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്​ മമത സ്വന്തം മണ്ഡലമായ ഭബാനിപൂരില്‍നിന്ന്​ ജനവിധി തേടിയത്​. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരാള്‍ മ​ന്ത്രിസ്​ഥാനത്തെത്തിയാല്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ്​ ചട്ടം.

തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്‌​ തെരഞ്ഞെടുപ്പ്​ കമ്മീഷന്‍ സുരക്ഷ കര്‍ശനമാക്കി. തെരഞ്ഞെടുപ്പിന്​ ശേഷം സംസ്​ഥാനത്ത്​ വ്യാപകമായി അരങ്ങേറിയ അക്രമസംഭവങ്ങള്‍ കണക്കിലെടുത്താണ്​ തീരുമാനം. ത്രിതല സുരക്ഷ സംവിധാനം ഏ​ര്‍പ്പെടുത്തുകയും 24 കമ്ബനി കേന്ദ്ര സേനയെയും ഭവാനിപൂരില്‍ വിന്യസിക്കുകയും ചെയ്തു.

ഭബാനിപൂരിന്​ പുറമെ സംസര്‍ഗഞ്ച്​, ജാന്‍ഗിപുര്‍ എന്നിവിടങ്ങളിലുമാണ്​ വോ​ട്ടെടുപ്പ്​ നടന്നത്​. ഇവിടങ്ങളില്‍ നേരത്തെ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. 57 ശതമാനമാണ്​ ഭബാനിപൂരിലെ വോട്ടിങ്​ ശതമാനം. സംസര്‍ഗഞ്ചില്‍ 79ഉം ജാന്‍ഗിപുരില്‍ 77 ​ശതമാനം പേരും വോട്ട്​ രേഖപ്പെടുത്തി.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒഡിഷയിലെ പിപ്ലി മണ്ഡലത്തില്‍ ബി.ജെ.ഡി സ്ഥാനാര്‍ഥി രുദ്രപ്രതാപ് മഹാരഥിയാണ് മുന്നില്‍. ബി.ജെ.പിയുടെ ആശ്രിത് പട്നായിക്കാണ് എതിരാളി.

Eng­lish Sum­ma­ry : Mama­ta leads in Bha­va­nipur elections

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.