Friday
24 May 2019

മമതക്കെതിരെ ട്രോള്‍ പോസ്റ്റര്‍ ഇട്ട വനിതാനേതാവിനെ ജയിലില്‍ അടച്ചു

By: Web Desk | Monday 13 May 2019 12:14 PM IST


കൊല്‍ക്കത്ത: മമതാ ബാനര്‍ജ്ജിയുടെ ട്രോള്‍ പോസ്റ്റര്‍ ഫേസ് ബുക്കില്‍ ഇട്ട  യുവമോര്‍ച്ച വനിതാ നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു, കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജ്ജിയും ജസ്റ്റിസ് സജ്ജിവ് ഖന്ന എന്നിവരാണ് കേസ് കേള്‍ക്കുക.

മമതയുടെ കാരിക്കേച്ചര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് നടപടി. പ്രമുഖ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍ മുഖത്തിന്റെ ഭാഗത്ത് മമതയുടെ മുഖം ചേര്‍ത്ത് ഫേസ്ബുക്കില്‍ ഇട്ടതിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 500-ാം വകുപ്പ്, 66 എ വകുപ്പ്, ജാമ്യമില്ലാവകുപ്പായ 67എ (ലൈംഗികച്ചുവയുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്തതിന്) തുടങ്ങിയവയാണ് ചുമത്തിയത്.യുവമോര്‍ച്ച ഹൗറാ ജില്ലാ കണ്‍വീനര്‍ പ്രിയങ്ക ശര്‍മ്മ(25)യെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.തൃണമൂല്‍ നേതാവ് വിഭാസ് ഹസ്ര നല്‍കിയ പരാതിയിലാണ് നടപടിയെന്ന് പോലീസ് പറയുന്നു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രധാനമന്ത്രിയേയും ബിജെപിയെയും ആര്‍എസ്‌എസ് അടക്കമുള്ള പ്രസ്ഥാനങ്ങളെയും അപഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരില്‍ മുഖ്യയാണ് മമത. പക്ഷെ അവര്‍ ഏകാധിപതിയാണെന്ന് വ്യക്തമാക്കുന്ന നടപടിയാണിതെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.അഭിപ്രായ സ്വതന്ത്ര്യത്തെക്കുറിച്ച്‌ പ്രസംഗിക്കുന്നവരുടെ സ്വന്തം നാട്ടിലുണ്ടായ നടപടിക്ക്  എതിരെ വ്യാപകവിമര്‍ശനമാണുയരുന്നത്. അടുത്തിടെ തൃണമൂല്‍ നടപടികളെ വിമര്‍ശിക്കുന്ന ഒരു സിനിമ പ്രദര്‍ശനാനുമതി നിഷേധിച്ച് പെട്ടിയിലാക്കിയിരുന്നു.  സുപ്രിംകോടതി ഇടപെട്ടാണ് ഒടുവില്‍ ചിത്രം പുറം ലോകം കണ്ടത്.

YOU MAY LIKE THIS VIDEO

Related News