പരാജയകാരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു മമതയുമില്ലാതെ മമത

Web Desk
Posted on May 25, 2019, 10:57 am

കൊല്‍ക്കത്ത :  നേതാക്കളോട് മമതയില്ലാതെ മമത.  തെരഞ്ഞെടുപ്പ് പരാജയകാരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കാളീഖട്ടിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്താനാണ് പാര്‍ട്ടി നേതാക്കളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

42 സീറ്റില്‍ 22 സീറ്റിലാണ് തൃണമൂലിന് ഈ തെരഞ്ഞെടുപ്പില്‍ വിജയം നേടാനായത്. 2014ലെ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകളിലാണ് പാര്‍ട്ടി വിജയിച്ചത്. മമതയുടെ പ്രതിരോധം ബിജെപിക്ക് ഏശിയില്ല.

ബിജെപി വന്‍ മുന്നേറ്റമാണ് ബംഗാളില്‍ നടത്തിയത്. 18 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ് വിജയം നേടിയത്. കോണ്‍ഗ്രസ് രണ്ട് സീറ്റ് നേടിയപ്പോള്‍ സിപിഎമ്മിന്  സീറ്റൊന്നും നേടാനായില്ല.