അമ്മയുടെ പിന്തുണയറിയിച്ച്‌ മമ്മുട്ടി നിഷയെ വിളിച്ചു

Web Desk
Posted on July 08, 2018, 3:04 pm

കൊച്ചി : ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും സീരിയലിന്റെ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തല്‍ നടത്തിയ നിഷയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ. ചാനലിന് ഏറ്റവും റേറ്റിങുള്ള സീരിയലില്‍ നിന്ന് നിഷ പോയാല്‍ പിന്നെയത് കാണില്ലെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി മുഴക്കി.

ഇപ്പോള്‍ നിഷയ്ക്ക് പിന്തുണയുമായി ‘അമ്മ, ആത്മ സംഘടന, ഫ്‌ളവേഴ്‌സ് ചാനല്‍’ എന്നിവരും രംഗത്തെത്തി. അമ്മയുടെ പിന്തുണയറിയിച്ച്‌ മമ്മുട്ടിയാണ് നിഷയെ വിളിച്ചത്.

നടി മാലാ പാര്‍വ്വതിയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറായി ചാനലും, പിന്തുണയറിയിച്ച്‌ മമ്മൂട്ടിയും വിളിച്ചെന്ന് ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്

. സിനിമാ സീരിയല്‍ രംഗത്ത് നടന്നു പോരുന്ന പുരുഷാധിപത്യ പ്രവണതകളുടെ മറ്റൊരു തുറന്ന ഉദാഹരണമായി നമുക്ക് മുന്നില്‍ ഉയര്‍ന്നു വന്നിരിക്കുകയാണെന്നും നടിക്കൊപ്പം ഞങ്ങളുണ്ടെന്നും ഡബ്ലൂ.സി.സി അറിയിച്ചു. സംഘടനയുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലാണ് നടിക്കുള്ള പിന്തുണ അറിയിച്ചത്.