ആരാധകനൊപ്പം സെല്‍ഫിയെടുത്ത് മലയാളത്തിന്റെ മെഗാസ്റ്റാര്‍

Web Desk
Posted on October 11, 2017, 6:13 pm

മാനന്തവാടി: കാട്ട് ഇടവഴിയിലൂടെ നടക്കുമ്പോണ് അയാള്‍ തന്റെ ഇഷ്ടതാരം നാട്ടിലെത്തിയ വാര്‍ത്ത അറിയുന്നത്. അപ്രതീക്ഷിതമായി കണ്ടതാണെങ്കിലും അമ്പരപ്പ് മറച്ചുവെക്കാതെ അയാള്‍ ആരാധനാപാത്രത്തിനൊപ്പം സെല്‍ഫിയെടുക്കാനും മറന്നില്ല.
പുല്‍പ്പള്ളി വനമേഖലയില്‍ പുതിയ ചിത്രമായ ‘അങ്കിളിന്റെ’ ഷൂട്ടിങ്ങിനെത്തിയതായിരുന്നു മമ്മൂട്ടി. താന്‍ എത്തിയ വിവരം കേട്ടറിഞ്ഞെത്തിയ ആരാധകന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ മമ്മൂട്ടി, തന്റെ ഫോണിലും ആരാധകന്റെ ഫോണിലും സെല്‍ഫിയെടുത്താണ് പിരിഞ്ഞത്. ഇതിനുശേഷം ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനെത്തുടര്‍ന്ന് വൈറലാകുകയായിരുന്നു.