September 26, 2022 Monday

Related news

July 17, 2022
June 12, 2022
May 24, 2022
March 30, 2022
March 23, 2022
March 15, 2022
March 11, 2022
February 9, 2022
February 7, 2022
February 4, 2022

ട്വിറ്ററിനെ നിയന്ത്രിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മമത ബാനര്‍ജി

Janayugom Webdesk
കൊൽക്കത്ത
June 17, 2021 6:21 pm

ട്വിറ്ററിനെ നിയന്ത്രിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ട്വിറ്ററിനെ നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ, അവരെ നശിപ്പിക്കാനാണ്​ ശ്രമമെന്ന്​ മമത പറഞ്ഞു. തന്റെ സര്‍ക്കാറിനെതിരെയും ഇതേ നടപടിയാണ്​ കേന്ദ്രം സ്വീകരിക്കുന്നത്.

‘ഞാന്‍ ഇതിനെ അപലപിക്കുന്നു. കേന്ദ്രത്തിന് ട്വിറ്ററിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ അവര്‍ ഭയപ്പെടുത്തി ഉപദ്രവിക്കുകയാണ്​. നിയന്ത്രിക്കാന്‍ കഴിയാത്ത എല്ലാവരെയും അവര്‍ അങ്ങനെ ചെയ്യാന്‍ ശ്രമിക്കുന്നു. അവര്‍ക്ക് എന്നെ നിയന്ത്രിക്കാന്‍ കഴിയില്ല. അതിനാലാണ് അവര്‍ എന്റെ സര്‍ക്കാറിനെ ഇല്ലായ്​മ ചെയ്യാന്‍ ശ്രമിക്കുന്നത്’ — മമത ബാനര്‍ജി പറഞ്ഞു.

‘സംസ്ഥാനത്തുണ്ടായ അതിക്രമങ്ങള്‍ സംബന്ധിച്ച ബി.ജെ.പിയുടെ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്​. സംസ്ഥാനത്ത് ഇപ്പോള്‍ രാഷ്ട്രീയ അക്രമങ്ങളൊന്നും നടക്കുന്നില്ല. ഒന്നോ രണ്ടോ സംഭവങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ, അവ രാഷ്ട്രീയ അക്രമ സംഭവങ്ങളായി മുദ്രകുത്താനാവില്ല’ ‑മമത കൂട്ടിച്ചേര്‍ത്തു.

മേ​യ്​ 26ന്​ ​കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന സ​മൂ​ഹ​മാ​ധ്യ​മ നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ​യാ​ഴ്​​ച ട്വി​റ്റ​റി​ന്​ അ​ന്ത്യ​ശാ​സ​നം ന​ല്‍​കി​യി​രു​ന്നു. ഉ​പ​യോ​ക്​​താ​ക്ക​ള്‍ പ​ങ്കു​വെ​ക്കു​ന്ന കു​റ്റ​ക​ര​മാ​യ വി​വ​ര​ങ്ങ​ള്‍​ക്ക്​ ​പ്ര​തി​ക്കൂ​ട്ടി​ല്‍ ക​യ​റേ​ണ്ട​തി​ല്ലെ​ന്ന നി​യ​മ​പ​രി​ര​ക്ഷ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍​ക്കു​ണ്ട്. ഈ ​പ​രി​ര​ക്ഷ​​ ഇ​പ്പോ​ള്‍ ട്വിറ്ററിന്​ ന​ഷ്​​ട​പ്പെട്ടിരിക്കുകയാണ്​.

Eng­lish Sum­ma­ry : Mama­ta Baner­jee on cen­tres con­trol over Twitter

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.