നടന്‍ മാമുക്കോയ.ജീവൻ ഭയപെടുന്നവരാണ് ഫാസിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നത്.ഫാസിസ്റ്റുകള്‍ക്ക് മുന്നിൽ അഡ്‍ജസ്റ്റ് ചെയ്ത ജീവിക്കാൻ താൻ തയ്യാറല്ല. എതിര്‍പ്പ് രേഖപ്പെടുത്തുന്നവരെ അവര്‍ കൊല്ലുകയാണ്. ഇത്തരത്തില്‍ എഴുത്തുകാരെയും കലാകാരന്മാരെയും അവര്‍ ഭീഷണിപ്പെടുത്തുന്നു. തനിക്കും ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാമുക്കോയ വിശദമാക്കി.
20 കോടി ജനങ്ങളെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ഒരു പേപ്പട്ടി കടിക്കാൻ വന്നാൽ നമ്മൾ എന്ത് ചെയ്യുമെന്ന് യോഗം കൂടി തീരുമാനിക്കാറില്ല. പകരം നമ്മൾ സ്വയം ചെയ്യും. അതുതന്നെയാണ് എവിടെയും വേണ്ടു യെന്ന് മാമുക്കോയ പറഞ്ഞു. എന്റെ ബാപ്പയുടെ ബാപ്പയുടെ കാലം മുതൽ ഞങ്ങൾ ഇവിടെ ജീവിക്കുന്നവരാണ്. ഇനിയും എവിടേ തന്നെ ജീവിക്കും. സ്ഥലം ഒരുത്തന്റെയും കുത്തകയല്ല. തലപോകാന്‍ നില്‍ക്കുമ്പോള്‍ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല. പോരാടുക തന്നെ ചെയ്യുമെന്നാണ് നേരത്തെ കോഴിക്കോട് നഗരത്തില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ മാമുക്കോയ പറഞ്ഞത്.
ENGLISH SUMMARY: Mamukoya speaks about caa in kozhikode
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.