June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബ ലാ ത്സം ഗം ചെയ്ത ‘രാഖി സഹോദര’ന് ജീവപര്യന്തം

By Janayugom Webdesk
February 9, 2020

പതിമൂന്നുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത പ്രതിക്ക് ജീവപരന്ത്യം തടവുശിക്ഷ വിധിച്ചു. ഔറംഗാബാദ് അഡിഷണല്‍ സെഷന്‍സ് ജഡ്ജി എം എസ് ദേശ്പാണ്ഡെയാണ് വെള്ളിയാഴ്ച വിധി പ്രസ്താവിച്ചത്. സംഭവം നടന്ന് രണ്ട് കൊല്ലത്തിന് ശേഷമാണ് കേസില്‍ വിധിയുണ്ടായത്.
പെൺകുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു പ്രതി പവൻ പ്രമോദ് കൽക്കർണി. സംഭവത്തിന് ആറ് ദിവസത്തിന് മുമ്പ് പെൺകുട്ടി പ്രതിയുടെ കൈയിൽ സഹോദരതുല്യമായി രാഖി അണിയിച്ചിരുന്നു. മാതാപിതാക്കളും സഹോദരനും പുറത്തു പോയ സമയത്തായിരുന്നു സംഭവം.

പെണ്‍കുട്ടിയുടെ വായ് മൂടിക്കെട്ടിയ ശേഷമായിരുന്നു ആക്രമണം. വിവരം പുറത്തറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇയാള്‍ വീട്ടിലേക്ക് പോയി. കുട്ടിയുടെ പരിക്കുകള്‍ ശ്രദ്ധയില്‍ പെട്ട അമ്മാവന്റെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞു. അടുത്ത ദിവസം കുട്ടിയുടെ മാതാപിതാക്കള്‍ മടങ്ങിയെത്തിയ ശേഷം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പവന്‍ പ്രമോദ് കുല്‍ക്കര്‍ണിയെ അറസ്റ്റ് ചെയ്തു.

പോക്‌സോ നിയമത്തിന്റെ 4-ാം വകുപ്പും ഇയാള്‍ക്കെതിരെ പോലീസ് ചുമത്തിയിരുന്നു. വിചാരണയ്ക്കിടെ ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍ കൂടി ചേര്‍ക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ അമ്മയും അയല്‍വാസിയുമുള്‍പ്പെടെ എട്ട് സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.

Eng­lish sum­ma­ry: Man abducts, rapes girl in Aurangabad; sen­tenced to life imprisonment

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.