Web Desk

ഹത്രാസ്

March 02, 2021, 10:47 am

ഹത്രാസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ വെടിയേറ്റ് മരിച്ചു

Janayugom Online

2018 ല്‍ ഹത്രാസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ വെടിയേറ്റ് മരിച്ചു. പെണ്‍കുട്ടിയുടെ കുടുംബം ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോഴാണ് വെടിയേറ്റത്. ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഗൗരവ് ശര്‍മ്മയാണ് പെണ്‍കുട്ടിയുടെ പിതാവിനെ വെടിവച്ചത്. 2018 ജൂലെെ ആണ് ഗൗരവ് ശര്‍മ്മയ്ക്ക് എതിരെ പരാതി നല്‍കിയത്. പെണ‍്‍കുട്ടിയുടെ കുടുംബവുമായി പ്രശ്നങ്ങളുണ്ടായിരുന്നു.പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.  ഗൗരവ് ശര്‍മ്മ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസ് എടുത്തു.

 

updat­ing.……