23 April 2024, Tuesday

Related news

April 19, 2024
April 12, 2024
April 6, 2024
April 6, 2024
April 2, 2024
April 1, 2024
March 28, 2024
March 26, 2024
March 4, 2024
March 1, 2024

വാഹനമിടിച്ച് മരിച്ച കാല്‍നടയാത്രക്കാരി റോഡ് ക്രോസ് ചെയ്തത് സീബ്രാ ലൈനിലൂടെയല്ല; ബൈക്ക് ഓടിച്ചയാള്‍ക്ക് കുറ്റമില്ലെന്ന് കോടതി

Janayugom Webdesk
മുംബൈ
September 2, 2021 11:38 am

സീബ്ര ലൈനിലൂടെയല്ലാതെ റോഡ് ക്രോസ് ചെയ്ത സ്ത്രീ ബൈക്കിടിച്ച് മരിച്ച കേസില്‍ ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ കുറ്റം ചുമത്താനാകില്ലെന്ന് കോടതി. കുറ്റാരോപിതനായ യുവാവിനെ വെറുതെവിട്ടുകൊണ്ടുള്ള മുംബൈയിലെ ഒരു മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് സുപ്രധാന നിരീക്ഷണം. ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവെയില്‍ സീബ്ര ക്രോസിങ്ങിലൂടെ മാത്രമെ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ പാടുള്ളൂവെന്നും മജിസ്ട്രേറ്റ് എസ് എസ് പരാവെ വ്യക്തമാക്കി.
2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 60കാരിയായ മുദ്രിക കാംബ്ലെയാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഹേമന്ത് ഹട്കര്‍ എന്ന യുവാവ് ഓടിച്ച ബൈക്കിടിച്ച് മരണപ്പെട്ടത്. ഐപിസി 279, 304(എ) വകുപ്പുകള്‍, മോട്ടോര്‍ വാഹനനിയമത്തിലെ 134(എ)(ബി) വകുപ്പ് എന്നിവയാണ് യുവാവിന്റെ പേരില്‍ ചുമത്തിയിരുന്നത്. അതിവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചുവെന്നും അശ്രദ്ധയുടെ പേരില്‍ അപകടമുണ്ടാക്കിയെന്നുമുള്‍പ്പെടെ പൊലീസ് ചുമത്തിയ കുറ്റങ്ങളെല്ലാം ഒഴിവാക്കിയാണ് കോടതി യുവാവിനെ വെറുതെവിട്ടത്.

റോഡിന്റെ നടുക്കുവച്ചാണ് അപകടം നടന്നതെന്നും മരിച്ചയാള്‍ സീബ്ര ലൈന്‍ ഉപയോഗിച്ചുവെന്ന് തെളിയിക്കുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
അപകടമുണ്ടായത് എങ്ങനെയാണെന്നതിനും കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കേസിന്റെ സാക്ഷിയായ വ്യക്തി അപകടം നേരിട്ട് കണ്ടയാളല്ലെന്നും അതിനുശേഷം മാത്രം എത്തിയയാളാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അപകടമുണ്ടാക്കുന്ന വിധത്തില്‍ അശ്രദ്ധമായും അതിവേഗതയിലും വാഹനമോടിച്ചുവെന്നും അതുവഴി മരണത്തിനിടയാക്കിയെന്നുമുള്ള വാദം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: The dri­ver of the vehi­cle is not at fault in the inci­dent where the woman died in the accident

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.