തെരുവിൽ കഴിഞ്ഞ വൃദ്ധൻ ആശുപത്രിയിൽ; തിരക്കിയെത്തിയ ബന്ധുക്കളെ കണ്ട് എല്ലാവരും ഞെട്ടി

തെരുവിൽ കഴിഞ്ഞ വൃദ്ധനെ ആശുപത്രിയിൽ ആക്കിയപ്പോൾ തിരക്കിയെത്തിയ ബന്ധുക്കളെ കണ്ട് എല്ലാവരും ഞെട്ടി. ഹോസ്പിറ്റലിന്റെ പ്രധാന കവാടത്തില്‍ പ്രതീക്ഷയോടെ ആരെയോ കാത്തിരിക്കുകയാണ് അവർ. എന്നാൽ അവർ ആശുപത്രിയുടെ അകത്തേയ്ക്ക് ഒന്നും കയറാൻ നിന്നില്ല. വേറെ ആരുമല്ല, നാലു നായ്ക്കൾ ആയിരുന്നു അത്. എത്ര ആട്ടി ഓടിച്ചിട്ടും ഒരടി പിന്നോട്ട് വെക്കാന്‍ അവര്‍ കൂട്ടാക്കിയില്ല, ആര്‍ക്കും ഒരു ശല്യമാകാതെ അവര്‍ അവിടെ തന്നെ നിലയുറപ്പിച്ചു. എന്നാല്‍, നായ്ക്കള്‍ എന്തിനു വേണ്ടിയാണ് അവിടെ വന്നതെന്ന് ഭൂരിഭാഗം പേർക്കും മനസ്സിലായില്ല.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ നായകള്‍ നാലും ഹോസ്പിറ്റലിന്റെ ഒരു മൂലയിലേക്ക് നോക്കി കുരയ്ക്കാന്‍ തുടങ്ങി. അതോടെ എല്ലാവരും അങ്ങോട്ടേയ്ക്ക് നോക്കി.
മുഷിഞ്ഞ വസ്ത്രവും പാറിപ്പറക്കുന്ന മുടിയുമായി കയ്യില്‍ കുറച്ച് മരുന്നും പിടിച്ച് വാര്‍ഡില്‍ നിന്നും ഇറങ്ങി വരുന്ന ഒരു വൃദ്ധനിലേയ്ക്കാണ് എല്ലാവരുടെയും കണ്ണ് പതിഞ്ഞത്. തെരുവില്‍ കഴിഞ്ഞിരുന്ന ആ അനാഥ വൃദ്ധനെ ഹോസ്പിറ്റലിലാക്കപ്പെട്ടപ്പോള് അദ്ദേഹത്തെ തേടിയെത്തിയതാണ് തെരുവില്‍ കൂടെ അന്തിയുറങ്ങുന്ന ഈ നാല് തെരുവ് നായ്ക്കള്‍. സംഭവം എവിടെയാണ് എന്നുള്ളത് കൃത്യമല്ല.
ജന്മം നല്‍കിയവരെ ബാധ്യതയായി കണ്ട് തെരുവിലും വൃദ്ധ സദനത്തിലും തള്ളുന്ന ഈ കാലഘട്ടത്തില്‍ ഈ കാഴ്ചയ്ക്ക് ഒരുപാട് അര്‍ത്ഥങ്ങൾ ഉണ്ട്. മാത്രമല്ല, മിണ്ടാപ്രാണികളെ കാരണങ്ങൾ ഒന്നും ഇല്ലാതെ കൊലപ്പെടുത്തുന്ന നീചപ്രവർത്തികൾ ഈയിടെയായി നമ്മൾ കാണുന്നുമുണ്ട്. മനുഷ്യന്റെ കപട സ്നേഹത്തിനെക്കാൾ ഒരുപാട് സത്യമുണ്ട് മൃഗങ്ങളുടെ നിഷ്കളങ്കമായ സ്നേഹത്തിന്.