ഡല്‍ഹി: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്നയാളെ പൊലീസ് പിടികൂടി. ഋഷികേഷ് ദേവ്ദികര്‍ എന്നയാളെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പൊലീസ് കുറ്റപത്രത്തിലെ പതിനെട്ടാം പ്രതിയാണ് ഇയാൾ. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ കതരാസിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത്. തീവ്ര വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ളയാളാണ് ഋഷികേശ്.
പൊലീസ് കുറ്റപത്രത്തിലെ പതിനെട്ടാം പ്രതിയാണ് ഋഷികേശ്. കൊലയാളികള്‍ക്ക് പരിശീലനവും തോക്കുകളും എത്തിച്ചുനല്‍കിയത് ഇയാളാണെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ഋഷികേശിനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം പത്രക്കുറിപ്പില്‍ അറിയിച്ചു. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവില്‍ വസതിക്കു മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.