ലഹരി വസ്തുക്കളുമായി മധ്യവയസ്ക്കൻ പിടിയിൽ

Web Desk
Posted on December 15, 2018, 5:35 pm
കൊല്ലം:  ഒന്നേകാൽ കിലോ കഞ്ചാവും 80 വേദനസംഹാരി ആoബ്യൂളുമായി മധ്യവയസ്ക്കനെ എക്സൈസ് സംഘം പിടികൂടി. നാന്തരിക്കൽ സ്വദേശി വിൽസനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കച്ചവടത്തിനായി കരുതിയിരുന്ന കഞ്ചാവും ആoമ്പ്യൂളും പിടികൂടിയത്. ആശുപത്രികളിലേക്ക് മാത്രം വിതരണം ചെയ്യുന്ന പ്രോമട്ടിസ് എന്ന ആംബ്യൂളാണ് പിടികൂടിയത്.ചെറിയ ലഹരിക്കായാണ് ഇത് ഉപയോഗിക്കുന്നത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കുമാണ് ഇയാൾ കഞ്ചാവ് വിതരണം ചെയ്യുന്നത്.
വിൽപ്പനക്കായി പോകുമ്പോഴായിരുന്നു എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്. നേരത്തെ നിരവധി കേസിൽ പ്രതിയാണ് പിടിയിലായ വിൽസൻ. ക്രിസ്തുമസ് ‚പുതുവൽസര അഘോഷത്തിന്റെ പശ്ചാത്തലത്തിൽ ലഹരി ഉൽപന്നങ്ങളുടെ കടത്ത് തടയുന്നതിനായി പരിശോധന ശക്തമാക്കിയതായി  സി  ഐ നൗഷാദ് പറഞ്ഞു.