കഞ്ചാവ് കേസിലെ പ്രതി സ്കൂട്ടർ മോഷണക്കേസിൽ പിടിയിലായി. നെല്ലിക്കുന്ന് കൊറണ്ടിവിള ബിജുഷാ ഭവനിൽ കിച്ചുവെന്ന് വിളിക്കുന്ന ബിജു (27) ആണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 23 ന് മോഷണം പോയ നെല്ലിവിള നെടിഞ്ഞൽ സ്വദേശി സനൽകുമാറിന്റെ ആക്ടീവ സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
ഇന്നലെ വിഴിഞ്ഞം ഫിഷ് ലാന്റിന് സമീപത്തു നിന്നാണ് പ്രതി പിടിയിലായത്. വിഴിഞ്ഞം എസ്.ഐ. സജി ‚എ. എസ്.ഐ വിൻസെന്റ്, സീനിയർ സിപിഒ സാജൻ,സിപിഒ കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടിച്ച സ്കൂട്ടറുമായി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
നിരവധി കഞ്ചാവു കേസുകളിൽ പ്രതിയായ ബിജു ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്നും കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻറ് ചെയ്തതായും വിഴിഞ്ഞം പോലീസ് പറഞ്ഞു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.