പത്തു പേരില്‍ കൂടുതല്‍ ഒരുമിച്ചു കൂടരുതെന്ന ഉത്തരവ് ലംഘിച്ചതിന് ഒരാളെ മേരിലാന്റ് പൊലീസ് അറസ്റ്റ് ചെയ്തു.ഷോണ്‍ മാര്‍ഷല്‍ മയേഴ്സിനെ (46)യാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 27 വെള്ളിയാഴ്ചയായിരുന്നു സംഭവം. കൊറോണ വൈറസ് വ്യാപകമാകുന്നതിനെ പ്രതിരോധിക്കുന്നതിനു പത്തില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന് ഗവര്‍ണര്‍ ലാറി ഹോഗന്‍സിന്റെ ഉത്തരവ് ലംഘിച്ചു വീട്ടില്‍ അറുപതില്‍ അധികം പേരെ ക്ഷണിച്ചു പാര്‍ട്ടി നടത്തിയതിനാണ് ഷോണിനെ അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കാത്തവരെ അറസ്റ്റു ചെയ്തു ജയിലിലടക്കുമെന്ന് ചാള്‍സ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. ഷോണ്‍ ഒരാഴ്ച മുമ്പ് ഇതുപോലെ ഒരു പാര്‍ട്ടി വീട്ടില്‍ സംഘടിപ്പിച്ചിരുന്നതായും കൗണ്ടി ഷെറിഫ് ഓഫീസ് പറഞ്ഞു.
അറസ്റ്റിലായ ഷോണ്‍ മാര്‍ഷല്‍ മയേഴ്സ്
അന്ന് പൊലീസ് ഷോണിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നു കൂടിവന്നവരെ പൊലീസ് പിരിച്ചു വിടുകയും ചെയ്തു.
എമര്‍ജന്‍സി ഉത്തരവ് ലംഘിച്ചതിന്റെ പേരില്‍ ഷോണിനെതിരെ കേസെടുത്തിട്ടുണ്ട്. ഷോണിന്റെ പ്രവര്‍ത്തനം നിരുത്തരവാദവും അപകടകരവുമായ നടപടിയാണ് ഗവര്‍ണര്‍ ഹോഗന് ഈ സംഭവത്തെക്കുറിച്ചു ട്വിറ്ററില്‍ കുറിച്ചത്. ആരെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ അതു നിയമ ലംഘനമായി കണക്കാക്കി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്കി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.