സൗദി അറേബ്യയിലേയ്ക്ക് പുലിക്കുഞ്ഞുങ്ങളെ ബാഗിലാക്കി കടത്താൻ ശ്രമിച്ചവർ പിടിയിൽ. യെമനില്‍ നിന്നാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ സൗദിയിലേയ്ക്ക് കൊണ്ടുവന്നത്. അതിര്‍ത്തിയില്‍ വെച്ച് സൗദി ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി നടത്തിയ പരിശോധനയില്‍ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു.
രണ്ട് പുലിക്കുഞ്ഞുങ്ങളെയും ബാഗിൽ ഒളിപ്പിച്ച് കാൽനടയായിട്ടാണ് ഇവർ സൗദിയിലേക്ക് പ്രവേശിക്കാനൊരുങ്ങിയത്. ഇവരെ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറിയെന്നും പുലിക്കുഞ്ഞുങ്ങളെ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റിയെന്നും ഉദ്ദ്യോഗസ്ഥർ അറിയിച്ചു. ബാഗുകളില്‍ ഒളിപ്പിച്ച നിലയില്‍ വന്യമൃഗങ്ങളെ സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച നിരവധി കള്ളക്കടത്തുകാരെ കിഴക്കന്‍ ജിസാന്‍ പ്രവിശ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
വീഡിയോ കാണാം;
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.