May 28, 2023 Sunday

Related news

May 24, 2023
May 21, 2023
May 17, 2023
May 12, 2023
May 9, 2023
May 4, 2023
April 26, 2023
April 23, 2023
April 21, 2023
April 21, 2023

നാല്‍പ്പത്തഞ്ച്കാരിയെ വീട് കയറി ആക്രമിച്ച സംഭവം: പ്രതിപിടിയിൽ

Janayugom Webdesk
December 18, 2019 9:28 pm

അടിമാലി: നാല്‍പ്പത്തഞ്ച്കാരിയെ വീട് കയറി ആക്രമിച്ച സംഭവത്തില്‍ വാളറ ആറാംമൈല്‍ കമ്പിലൈന്‍ സ്വദേശിയെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.മീമ്പാട്ട് വീട്ടില്‍ ശ്രീനിവാസനാ(47)ണ് പോലീസിന്റെ പിടിയിലായത്.ചൊവ്വാഴ്ച്ച പുലര്‍ച്ചെയായിരുന്നു കമ്പിലൈന്‍ സ്വദേശിനിയായ 45കാരിയെ  ശ്രീനിവാസന്‍ വീട് കയറി ആക്രമിച്ചത്. ഭര്‍ത്താവ് ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മറ്റൊരിടത്ത് താമസിച്ച് വരുന്നതിനാല്‍ വീട്ടമ്മ മാത്രമായിരുന്നു സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.

വീടിന്റെ പിന്നാമ്പുറത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ ശ്രീനിവാസന്‍ ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മയുടെ മുഖംഅമര്‍ത്തിപ്പിടിച്ചു.മല്‍പ്പിടുത്തത്തിനിടയില്‍ വീട്ടമ്മയുടെ കഴുത്തിനും മുഖത്തിനും പരിക്ക് സംഭവിച്ചു.ബഹളമുണ്ടാക്കിയതോടെ ശ്രീനിവാസന്‍ പുറത്തേക്കോടി രക്ഷപ്പെട്ടു.തുടര്‍ന്ന് വീട്ടമ്മതന്നെ ഫോണിലൂടെ വിവരം സമീപവാസികളെ അറിയിക്കുകയും അടിമാലി താലൂക്കാശുപത്രിയില്‍ ചികത്സ തേടുകയും ചെയ്തു.ആശുപത്രി അധികൃതര്‍ വിവരം പോലീസിന് കൈമാറി.

തുടര്‍ന്ന് പോലീസ് ശ്രീനിവാസനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യലില്‍ ശ്രീനിവാസന്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.മുറിക്കുള്ളില്‍ വെളിച്ചമുണ്ടായിരുന്നതിനാല്‍ വീട്ടമ്മ ശ്രീനിവാസനെ വ്യക്തമായി കാണുകയും പോലീസിന് വിവരം നല്‍കുകയും ചെയ്തിരുന്നു.മുന്‍വൈരാഗ്യമാണ് ശ്രീനിവാസനെ  ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി വിവിധ ലഹരികള്‍ക്കടിമയാണെന്നും പോലീസ് വിവരം നല്‍കി.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.