നെടുങ്കണ്ടം: നിരവധി കേസുകളിലെ പ്രതി ബോംബ് മോഹനന്‍ എന്ന് അറിയപ്പെടുന്ന പത്തിനിപ്പാറ തണ്ണിമല വീട്ടില്‍ മോഹനനെ പൊലീസ് പിടികൂടി. പാമ്പാടുംപാറയില്‍ എത്തിയ രഹസ്യവിവരത്തിനെ തുടര്‍ന്ന് പാമ്പാടുംപാറ സിറ്റിയില്‍ വെച്ചാണ് നെടുങ്കണ്ടം പോലീസ് പ്രതി കസ്റ്റഡിയില്‍ എടുത്തത്. സ്വന്തം മകന്റെ കൈ തല്ലിയൊടിച്ച കേസ്, ഭാര്യയെ ഫെയ്‌സ് ബുക്കിലൂടെ അപമാനിക്കുവാന്‍ ശ്രമിച്ച കേസ്, നാട്ടുകാരെ തല്ലിയ കേസ് അടക്കം 12 ഓളം കേസുകളിലെ പ്രതിയാണ് ഇയാള്‍.
2014‑ല്‍ പാമ്പാടുംപാറയില്‍ ഉണ്ടായ തല്ലുകേസില്‍ പ്രതിയായ ഇയാള്‍ തൊടുപുഴ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് വാറണ്ടാകുകയായിരുന്നു. മകന്റെ കൈ തല്ലിയൊടിച്ച കേസില്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചുവെങ്കിലും വാറണ്ടായ കേസ് ഉള്ളതിനാല്‍ മുങ്ങി നടക്കുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിനെ തുടര്‍ന്ന് ഇന്നലെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.