Web Desk

നോയിഡ

April 02, 2020, 2:02 pm

ലോക്ക്‌ഡൗണ്‍ മറികടക്കാന്‍ ഡോക്ടറുടെ വേഷം; പൊലീസ് പിടിച്ചപ്പോൾ കള്ളം പൊളിഞ്ഞു!

Janayugom Online

ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ മറികടക്കാൻ ഡോക്റുടെ വേഷമണിഞ്ഞ് റോഡിലിറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.നോയിഡയിൽ അശുതോഷ് ശർമ്മ എന്ന യുവാവിനെയാണ് വിലക്ക് ലം​ഗിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. സർജിക്കൽ മാസ്കും ​​ഗ്ലൗസുകളും വെള്ളക്കോട്ടുമായിരുന്നു ഇയാളുടെ വേഷം.

ബുധനാഴ്ച പട്രോളിങ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ അശുതോഷ് ശർമ്മ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. യുവാവിന്റെ വേഷത്തിൽ സംശയം തോന്നിയ പൊലീസ് ഉദ്യോസ്ഥർ ചില ചോദ്യങ്ങൾ ചോദിച്ചതോടെ അശുതോഷിന്റെ കള്ളത്തരം പൊളിഞ്ഞു.

നോയിഡയിൽ ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി തുടരുകയാണ്. നോയിഡയുടെ ഭാ​ഗമായ ​ഗൗതംബുദ്ധ ന​ഗറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് പുതിയ കൊവിഡ് 19 കേസുകളാണ് പുറത്ത് വന്നത്.

ENGLISH SUMMARY: man arrest­ed for dress­ing up as doc­tor in noida

YOU MAY ALSO LIKE THIS VIDEO