തമിഴ്നാട്ടിൽ കോവിഡിനെ പ്രതിരോധിക്കുമെന്ന് വിശ്വാസത്തിൽ പാമ്പിനെ കൊന്നുതിന്നയാള്‍ അറസ്റ്റില്‍. തിരുനെല്‍വേലി ജില്ലയിലെ പെരുമാള്‍പാട്ടി ഗ്രാമത്തിലുള്ള വടിവേലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടിവേലിന് 7500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പാമ്പിനെ തിന്നുന്നത് ഇയാൾ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. വീഡിയോ വൈറലായതോടെ പരിസ്ഥിതി പ്രവര്‍ത്തകർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പാമ്പിനെ വയലില്‍ നിന്നും പിടിച്ചു കൊന്നുവെന്ന് വടിവേല്‍ പൊലീസിനോട് പറഞ്ഞു. കൊറോണ വൈറസിനെ അകറ്റാന്‍ ഉരഗങ്ങളെ ഭക്ഷിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വടിവേലിന്റെ അവകാശവാദം. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അങ്ങേയറ്റം ദോഷകരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചില മൃഗങ്ങളെ ഭക്ഷിക്കുന്നത് മനുഷ്യർക്ക് അപകടകരമാണെന്നും അവ വഹിക്കുന്ന രോഗാണുക്കള്‍ അതുവഴി ശരീരത്തിലേക്ക് എത്തുകയും ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
English summary; Man arrested for eating snake to defend covid
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.