Web Desk

കൊച്ചി

March 24, 2020, 9:07 am

കൊവിഡ് 19; പരിശോധനയുമായി സഹകരിക്കാത്ത എറണാകുളം സ്വദേശി അറസ്റ്റിൽ

Janayugom Online

കൊവിഡ് 19 പരിശോധനയുമായി സഹകരിക്കാത്ത യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ചെന്നൈയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിയാണ് അറസ്റ്റിലായത്.

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷയുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്ക് നല്‍കിയപ്പോള്‍ അത് വലിച്ചെറിഞ്ഞ് പുറത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചു.

തുടർന്ന് പ്രത്യേക ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥര്‍ ഇയാളെ ബലം പ്രയോഗിച്ച്‌ സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യാത്രക്കാരിൽ നിന്നും അകറ്റിയാണ് ഇയാളെ സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയത്.

അതേസമയം, കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ ഈ മാസം 31വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക് ഡൗണിന്റെ ഭാഗമായാണ് നിരോധനാജ്ഞ.

you may also like this video;