Web Desk

June 03, 2020, 8:15 pm

20 ലക്ഷം രൂപയുടെ വജ്രവുമായി ഒരാൾ പിടിയിൽ

Janayugom Online

അനധികൃതമായ വിൽക്കാൻ ശ്രമിച്ച 5.3 ഗ്രാം വജ്രം പിടികൂടി. മലപ്പുറം വേങ്ങര ഊരകം കാപ്പിൽ താജ്മഹൽ ഹൗസില്‍ എം അബ്‌ദുറഹ്മാനെയാണ് പൊലീസ് പിടിക്കൂടിയത്. ഏകദേശം 20 ലക്ഷം രൂപ വില വരുന്ന യൂറോപ്യൻ മോഡൽ രത്‌നമാണ് വിൽക്കാൻ ശ്രമിച്ചത്. ഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് കോഴിക്കോട് മേലേ പാളയത്ത് നിന്നാണ് പിടിച്ചത്. മലപ്പുറം സ്വദേശിയായ ഷമീർ എന്നയാളാണ് തനിക്ക് വജ്രം തന്നതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇയാൾക്ക് നൽകിയത് എറണാകുളം സ്വദേശിയും.

ENGLISH SUMMARY: man arrest­ed for hold­ing diamond

YOU MAY ALSO LIKE THIS VIDEO