സൗത്ത് വയനാട് ഡിവിഷന്‍, മേപ്പാടി റെയ്ഞ്ചിലെ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന്‍പരിധിയില്‍ വരുന്ന മേപ്പാടി കുന്ദമംഗലംവയലിലെ സ്വകാര്യ തോട്ടത്തില്‍ മല മാനിനെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊന്നതിന് മേപ്പാടി സ്വദേശി പിടിയിലായി. മാര്‍ട്ടിന്‍ സണ്ണി. (52), അറയ്ക്കലാന്‍ വീട്, മേപ്പാടി എന്നയാളെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. കൃഷിയിടത്തില്‍ കമ്പി ഉപയോഗിച്ച് വേലി നിര്‍മിച്ച് വേലിയിലേക്ക് ഇയാളുടെ വീട്ടില്‍ നിന്നും അനധികൃതമായി വൈദ്യുതി മോഷ്ടിച്ചാണ് ഷെഡ്യൂള്‍ III ല്‍ വരുന്ന മലമാനിനെ കൊന്ന് ഇറച്ചി ശേഖരിക്കാന്‍ ശമിച്ചത്. ഇത്തരത്തില്‍ വന്യ മൃഗങ്ങളെ പിടി കൂടുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്നും, ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനുളള നടപടികള്‍ കൈക്കൊളളുമെന്ന് മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ കെ. ബാബുരാജ് പറഞ്ഞു.
പതിയെ കല്‍പ്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ടേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍റ് ചെയ്തു. മലമാനിനെ കൊല്ലാന്‍ ഉപയോഗിച്ച കേബിളുകളും, കമ്പിക്കുരുക്കുകളും മറ്റു അനുബന്ധ ഉപകരണങ്ങളും വനം വകുപ്പധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ കെ. ബാബുരാജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസഹ്ലമാരായ കെ.ആഹ്ല വിജയനാഥ്, കെ. ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസഹ്ലമാരായ രഞ്‌ജിത്. എം.എ, ബിബിന്‍.ബി, റിജേഷ്.എ.കെ, ബിനീഷ്.പി.പി, എങ്കിവരും ചേഹ്ലങ്കാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
ENGLISH SUMMARY: Man arrested for killing deer
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.