26 March 2024, Tuesday

Related news

March 26, 2024
March 25, 2024
March 24, 2024
March 23, 2024
March 21, 2024
March 20, 2024
March 18, 2024
March 17, 2024
March 17, 2024
March 17, 2024

വ്യാജ വോട്ടര്‍ ഐഡികള്‍ നിര്‍മ്മിച്ച യുവാവ് അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 14, 2021 7:29 pm

ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സെെറ്റ് ഹാക്ക് ചെയ്ത് പതിനായിരത്തിലധികം വ്യാജ വോട്ടര്‍ ഐഡികള്‍ നിര്‍മ്മിച്ച യുവാവിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദധാരിയായ വിപുല്‍ സായിനി എന്ന ഇരുപത്തിനാലുകാരനാണ് പൊലീസ് പിടിയിലായത്. 

പ്രാഥമിക അന്വേഷണത്തില്‍ അര്‍മാന്‍ മാലിക് എന്ന മധ്യപ്രദേശ് സ്വദേശിക്ക് വേണ്ടിയാണ് സായിനി വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. ഒരു ഐഡിക്ക് 100 മുതല്‍ 200 രൂപ വരെ സായിനിക്ക് പ്രതിഫലം കിട്ടിയിരുന്നതായും പൊലീസ് പറയുന്നു. ഔദ്യോഗിക യൂസര്‍ നെയിമും പാസ്‍വേഡും നിയമവിരുദ്ധമായി പങ്കിട്ട സംഭവത്തില്‍ അസിസ്റ്റന്റ് ഇലക്ടറല്‍ റോള്‍ ഓഫീസേഴ്സ് ഉദ്യോഗസ്ഥനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Eng­lish Sum­ma­ry : man arrest­ed for mak­ing fake elec­tion iden­ti­ty card

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.