ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ മദ്യം കിട്ടാതെ വലഞ്ഞതോടെ പരീക്ഷണത്തിനിറങ്ങിയ യുവാവ് പിടിയില്‍. സാനിറ്റൈസറില്‍ നിന്ന് മദ്യം നിര്‍മ്മിച്ചതിനാണ് ഇന്ദാല്‍ സിങ് രജ്പുത് എന്ന മധ്യപ്രദേശ് ബോറിയ ജഗിര്‍ ഗ്രാമവാസി പിടിയിലായത്. 72 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറില്‍ നിന്നാണ് രജ്പുത് മദ്യം നിര്‍മ്മിച്ചത്. ലോക്ഡൗണ്‍ പ്രഖ്യപിച്ചതോടെ സംസ്ഥാനത്തെ മദ്യശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് ദൗര്‍ലഭ്യം നേരിട്ട സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇത്തരത്തില്‍ നിര്‍മ്മിച്ച ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറില്‍ നിന്ന് മദ്യം നിര്‍മ്മിക്കുകയായിരുന്നു പിടിയിലായ രജ്പുത്.
English Summary: Man arrested for making liquor from sanitizer
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.