മാനസിക വൈകല്യമുള്ള പതിനേഴുകാരിയെ പീഡിപ്പിച്ച പിതാവും യുവാവും അറസ്റ്റില്‍

Web Desk
Posted on August 24, 2019, 9:09 pm

കല്‍പറ്റ: വൈത്തിരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പതിനേഴുകാരിയായ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ യുവാവിനെയും പെണ്‍കുട്ടിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ പീഡിപ്പിച്ചതായി കാണിച്ചുള്ള പരാതി ചൈല്‍ഡ് ലൈന്‍ വഴിയാണ് പൊലീസ് സ്‌റ്റേഷനിലെത്തിയത്. പരാതിപ്രകാരം പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊഴുതന കറുകന്തോട് പുല്‍പ്പറമ്പില്‍ രാഹുലിനെ (29) അറസ്റ്റ് ചെയ്തു. മാനസികവൈകല്യമുള്ള കുട്ടിയെ ആരുമി ല്ലാത്തപ്പോള്‍ കുട്ടിയുടെ വീട്ടില്‍വെച്ച് ലൈംഗീകമായി പീഡിപ്പിച്ചതായാണ് പരാതി.

കുട്ടിയുടെ മൊഴിയെടുത്തതില്‍ അഞ്ച് വര്‍ഷം മുമ്പ് സ്വന്തം പിതാവും പീഡിപ്പിച്ചതായി വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ ബലാത്സംഗത്തിനും, പോക്‌സോ നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി.യുടെയും വൈത്തിരി സി.ഐ.യുടെയും നേതൃത്വത്തില്‍ കേസില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

YOU MAY LIKE THIS VIDEO ALSO