25 April 2024, Thursday

Related news

April 2, 2024
March 30, 2024
March 22, 2024
March 4, 2024
March 4, 2024
February 21, 2024
February 19, 2024
February 13, 2024
February 13, 2024
February 11, 2024

ദില്ലിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

Janayugom Webdesk
October 24, 2021 2:29 pm

ദില്ലിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ . ഹരിയാനയിലെ റോത്തക്കിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യത്തിൽ നിന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

ഇന്നലെ വൈകീട്ടോടെ ദില്ലി രഞ്ജിത് നഗറിലാണ് പീഡനം നടന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിനെ ‚കാണാതാവുകയായിരുന്നു. മുറിവേറ്റ നിലയിലാണ് കുഞ്ഞ് തിരിച്ചെത്തിയത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടു എന്ന കാര്യം, വീട്ടുകാർ അറിയുന്നത്. ദിവസവേതന തൊഴിലാളിയാണ് കുഞ്ഞിന്റെ പിതാവ്. പെൺകുട്ടി നിലവിൽ രാം മനോഹർ ലോഹിയ ആശുപത്രിയിൽ ചികിത്സയിലാണ്.

തുടർന്ന് കുഞ്ഞിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ശക്തമായ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ദില്ലി വനിതാ കമ്മീഷനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.ദില്ലി കോത്‌ലാ മുബാറക്പൂരിൽ 15 കാരിയായ പെൺകുട്ടി പീഡനത്തിനിരയായെന്ന വാർത്ത പുറത്ത് വന്ന ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും മറ്റൊരു പീഡന വാർത്ത പുറത്ത് വരുന്നത്.
eng­lish summary;Man arrest­ed for molest­ing six-year-old girl in Delhi
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.