Janayugom Online
sdpi activist arrested- janayugam

കുളിമുറിയില്‍ ഒളിഞ്ഞ് നോക്കിയ മധ്യവയസ്‌കനെ പിടികൂടി

Web Desk
Posted on July 21, 2018, 7:47 pm

നെടുങ്കണ്ടം: മറപ്പുരയില്‍ കുളിച്ച് കൊണ്ടിരുന്ന യുവതിയെ ഒളിഞ്ഞ് നോക്കിയ മധ്യവയസ്‌കനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കല്ലാര്‍ താമസക്കാരനായ ജയിംസ് എന്ന തങ്കച്ചനെ(55)യാണ് പിടികൂടിയത്. വീടിന് പുറത്തുള്ള കുളിമുറിയില്‍ കുളിക്കുവാന്‍ കയറിയ സമയത്താണ് മറയുടെ വിടവിലൂടെ ഇയാള്‍ എത്തി നോക്കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടനെ സ്ത്രി ഉച്ചത്തില്‍ നിലവിളിച്ചു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും
ഓടിയെത്തുകയായിരുന്നു. മുമ്പ് പുളിയന്‍മലയില്‍ താമസിച്ച് വന്നിരുന്ന ഇയാള്‍ ഭാര്യയും കുട്ടികളുമൊത്ത് അടുത്തിടെയാണ് ഇവിടേയ്ക്ക് താമസത്തിന് എത്തിയത്. പൊലീസ് എത്തി പ്രതിയെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.