തിരുനെല്ലി അപ്പപാറയില്‍ മാന്‍വേട്ട ഒരാള്‍ അറസ്റ്റില്‍

Web Desk
Posted on September 04, 2019, 10:02 am

മാനന്തവാടി: തിരുനെല്ലി അപ്പപാറയില്‍ മാനിറച്ചിയും തോക്കും വാഹനവും വെടിമരുന്നും അമ്പും വില്ലും പിടികൂടി. തവിഞ്ഞാല്‍ വിമലനഗര്‍ ആലക്കാമുറ്റം രാമനെ(46)യാണ് വനപാലകര്‍ അറസ്റ്റ് ചെയ്തത്. വേട്ട സംഘത്തില്‍ മറ്റ് ആറ് പേര്‍ കൂടിയുണ്ടെന്ന് അറസ്റ്റിലായ രാമന്‍ പറഞ്ഞു. നാല് പേര്‍ തവിഞ്ഞാല്‍ സ്വദേശികളും ഒരാള്‍ തിരുനെല്ലി സ്വദേശിയുമാണ്. പുള്ളിമാനിനെ തിരുനെല്ലി അപ്പപാറ ആകൊല്ലി എസ്റ്റേറ്റില്‍ നിന്നാണ് ഇവര്‍ വേട്ടയാടിയത്. എസ്റ്റേറ്റിന് സമീപം വനത്തില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ 5 മണിയോടെ സ്റ്റേഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുനിലിന്റെ നേതൃത്വത്തില്‍ പെട്രോളിംഗിനിടെ വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന നടത്തിയാ പരിശോധനയിലാണ്  പിടിയിലായത്. മറ്റ് പ്രതികള്‍ക്കായി വനം വകുപ്പ് പരിശോധ ഊര്‍ജിതമാക്കി.