October 3, 2022 Monday

Related news

October 2, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022
September 30, 2022
September 30, 2022
September 30, 2022
September 30, 2022
September 29, 2022

അഞ്ചാം വിവാഹത്തിനൊരുങ്ങവെ നാലാം ഭാര്യയെത്തി; പിന്നീട് സംഭവിച്ചത്

Janayugom Webdesk
May 14, 2020 9:03 am

അഞ്ചാം വിവാഹത്തിന് തൊട്ടുമുൻപ് വിവാഹത്തട്ടിപ്പുകാരൻ പിടിയിലായി. നാലാം ഭാര്യയാണ് ഇയാളെ പിടികൂടിയത്. കൊല്ലം മുഖത്തല ഉമയനെല്ലൂർ കിളിത്തട്ടിൽ ഖാലിദ് കുട്ടി(50) ആണ് പിടിയിലായത്. തൃശൂർ ചാവക്കാട് സ്വദേശിനിയാണ് നാലാം ഭാര്യ. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ അഞ്ചാമതാണ് വിവാഹം കഴിക്കുന്നതെന്ന് വെളിപ്പെടുത്തി. കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്ത ഖാലിദ്ക്കുട്ടിയെ തൃശൂർ വടക്കേക്കാട് പൊലീസിന് കൈമാറി.

വിവാഹസൈറ്റുകള്‍ വഴിയാണ് ഇയാള്‍ പെണ്‍കുട്ടികളുമായും വീട്ടുകാരുമായും ബന്ധമുണ്ടാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവതികളെയാണ് ഇയാള്‍ ലക്ഷ്യം വെക്കുക. ഇതിനായി ബിസിനസുകാരന്‍, ബ്രോക്കര്‍, ലോറി മുതലാളി തുടങ്ങിയ കാര്യങ്ങളാണ് വിശ്വസിപ്പിക്കുക.മുന്‍പത്തെ നാലുവിവാഹങ്ങളുമായി ബന്ധപ്പെട്ട് കോടതികളില്‍ കേസുണ്ടെന്നും പൊലീസ് അറിയിച്ചു.

കൊല്ലത്ത് ലോറി ഡ്രൈവറായി ജോലി ചെയ്യവെയാണ് ഖാലിദ് കുട്ടി ലോറി ഉടമയാണെന്ന് പറഞ്ഞ് അഞ്ചാം വിവാഹത്തിനൊരുങ്ങിയത്. കൊട്ടിയം സ്വദേശിനിയെയാണ് ഇയാള്‍ ആദ്യം വിവാഹം കഴിച്ചത്. തുടര്‍ന്ന് പെരിന്തല്‍മണ്ണ, കോഴിക്കോട്, ചാവക്കാട് എന്നിവിടങ്ങളിലും വിവാഹത്തട്ടിപ്പു നടത്തി. ആദ്യ വിവാഹം നിയമപരമായി ഒഴിഞ്ഞെന്നാണ് പ്രതി എല്ലായിടത്തും പറഞ്ഞിരിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.