28 March 2024, Thursday

Related news

March 26, 2024
March 25, 2024
March 24, 2024
March 23, 2024
March 21, 2024
March 20, 2024
March 18, 2024
March 17, 2024
March 17, 2024
March 17, 2024

നഗ്നതാ പ്രദര്‍ശനം; യുവാവ് പോക്സോ പ്രകാരം അറസ്റ്റില്‍

Janayugom Webdesk
കൊല്ലം
March 1, 2022 9:40 pm

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ഇരവിപുരം വാളത്തുംഗല്‍ കാഞ്ഞിരക്കാട്ട് വയല്‍ ഹാജിറ മന്‍സിലില്‍ മുഹമ്മദ് അലി ജിന്ന (46) ആണ് പിടിയിലായത്. കഴിഞ്ഞ 28ന് രാവിലെ ചൂളം വിളിച്ച് പതിനൊന്ന്കാരിയായ പെണ്‍കുട്ടിയുടെ ശ്രദ്ധയാകര്‍ഷിച്ച ശേഷം ഇയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഭയന്ന പെണ്‍കുട്ടി വിവരം മാതാവിനെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

അന്വേഷണത്തില്‍ ഇയാള്‍ സമാനമായ തരത്തില്‍ യുവതികള്‍ക്കെതിരെ ഇത്തരം പ്രദര്‍ശനം നടത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരെയുളള മര്യാദ ലംഘനം നടത്തിയ വകുപ്പും ഉള്‍പ്പെടുത്തി. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി വി അനില്‍കുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അരുണ്‍ഷാ, സുനില്‍കുമാര്‍, സന്തോഷ്, ബാബു, ദിനേശ് എഎസ്ഐ പ്രദീപ് സിപിഒമാരായ ശോഭ, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

Eng­lish Summary:Young man arrest­ed for post­ing nudity
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.