എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: അയൽവാസിയായ 19 കാരൻ അറസ്റ്റിൽ

Web Desk

ഉത്തർപ്രദേശ്

Posted on April 05, 2020, 12:18 pm

ഉത്തർപ്രദേശിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. ഗൗതം ബുദ്ധ് നഗറിലെ സലാർപൂരിലാണ് സംഭവം. സംഭവത്തിൽ അയൽവാസിയായ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് സമ്മതിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് എട്ട് വയസുകാരിയെ ഗുരുതരാവസ്ഥയിൽ സലർപൂരിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ചികിത്സയ്ക്കിടെയാണ് മരിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സങ്കൽപ് ശർമ പറഞ്ഞു.

അടുത്തിടെ ഉത്തർപ്രദേശിലെ മുസാഫർനഗറിലും പീഡനം നടന്നിരുന്നു. 15 വയസുകാരിയെയാണ് യുവാവ് ബലാത്സംഗം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Man arrest­ed for rap­ing; killing 8‑Year-old child

YOU MAY ALSO LIKE THIS VIDEO