സ്കൂൾ കുട്ടികളെ അ ശ്ലീല വീഡിയോകൾ കാണിച്ച് ലൈം ഗികമായി പീ ഡിപ്പിച്ചയാൾ അറസ്റ്റിൽ. കിളിമാനൂർ പനപ്പംകുന്ന് ആർ എസ് നിലയത്തിൽ രാജേന്ദ്രൻ (50)നെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്. ആറ്റിങ്ങൽ പാലസ് റോഡിൽ തയ്യൽക്കട നടത്തിവരുകയായിരുന്നു ഇയാൾ. കുട്ടികൾ കടയിൽ വരുമ്പോൾ അ ശ്ലീല വീഡിയോകൾ കാണിക്കുകയും ലൈം ഗികമായി പീ ഡിപ്പിക്കുകയും ആയിരുന്നു.
കുട്ടിയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ആറ്റിങ്ങൽ ഡി വൈ എസ് പി പി വി ബേബിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ആറ്റിങ്ങൽ ഐ എസ് എച്ച് ഒ വി വി ദിപിൻ, എസ് ഐ എസ് സനൂജ്, എ എസ ഐ ഫിറോസ്ഖാൻ, എ എസ് ഐ ജയൻ, സി പി ഒമാരായ ബാലു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
English Summary: Man arrested for se xu ally mo lesting school children.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.