യുവതിയെ തടഞ്ഞ് നിര്‍ത്തി അശ്ലീലച്ചുവയോടെ സംസാരിച്ചു, കൊറോണ എന്ന് വിളിച്ച് മുഖത്ത് തുപ്പി; നാല്‍പ്പതുകാരൻ പിടിയില്‍

Web Desk

ഡല്‍ഹി

Posted on March 26, 2020, 9:41 am

ഡല്‍ഹിയില്‍ യുവതിയുടെ നേര്‍ക്ക് വംശീയാക്രമണം നടത്തിയ ആള്‍ അറസ്റ്റില്‍. മണിപ്പൂരി യുവതിയ്ക്ക് നേരെ കൊറോണ എന്നാക്ഷേപിച്ച് ഇയാള്‍ യുവതിയുടെ മുഖത്ത് തുപ്പുകയായിരുന്നു. സംഭവത്തില്‍ മുഖർജി നഗർ സ്വദേശിയായ നാൽപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു എങ്കിലും ഇയാളുടെ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

ഇക്കഴിഞ്ഞ ഞായറാഴ്ച ജനതാ കര്‍ഫ്യൂ ദിനത്തിലെ നിയന്ത്രണങ്ങള്‍ അവസാനിച്ച ശേഷം തൊട്ടടുത്തുള്ള പച്ചക്കറി മാർക്കറ്റിൽ നിന്ന് സാധനങ്ങള്‍ വാങ്ങി വരികയായിരുന്നു യുവതി. ബൈക്കിലെത്തിയ ഇയാള്‍, വെളിച്ചമില്ലാത്ത ഇടം നോക്കി യുവതിയെ തടയുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു. ഇയാളെ അവഗണിച്ച് നടന്ന് പോകാൻ ശ്രമിക്കവേ യുവതിയെ ബലം പ്രയോഗിച്ച് തടഞ്ഞ് നിര്‍ത്താനും ശ്രമിച്ചു. യുവതി ശക്താമായി എതിര്‍ത്തതോടെ ‘കൊറോണ’ എന്നു പറഞ്ഞ് മുഖത്തേയ്ക്കും ദേഹത്തും തുപ്പുകയായിരുന്നു.


യുവതി അപ്പോള്‍ തന്നെ വിജയനഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും യുവതി നൽകിയ വിവരങ്ങളനുസരിച്ച് രൂപരേഖ തയ്യാറാക്കി പൊലീസ് പ്രതിയെ പിടികൂടുകയും ആയിരുന്നു. സംഭവത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ഉയർന്നത്. കൊറോണവൈറസ് ബാധ വ്യാപകമായ ശേഷം, നിരവധി തവണ ഇത്തരം സംഭവങ്ങള്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: Man arrest­ed for spit­ting Manipuri woman call­ing her coro­na.

you may also like this video;