29 March 2024, Friday

Related news

March 29, 2024
March 26, 2024
March 25, 2024
March 24, 2024
March 23, 2024
March 22, 2024
March 21, 2024
March 20, 2024
March 18, 2024
March 18, 2024

ഇടുക്കിയിൽ പതിനാല് വയസുകാരി പ്രസവിച്ച സംഭവത്തിൽ ബന്ധുപിടിയിൽ

Janayugom Webdesk
ഇടുക്കി
October 2, 2021 12:28 pm

ഇടുക്കിയിൽ പതിനാല് വയസുകാരി പ്രസവിച്ച സംഭവത്തിൽ ബന്ധുപിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകരും പോലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബൈസൺവാലി സ്വദേശിയായ ബന്ധുവിനെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഇരുപത്തി ഒൻപതാം തിയതി മുതൽ പ്രതി പോലീസ് നിരീക്ഷണത്തിലായിയരുന്നു. ബൈസൺവാലി സ്വദേശിയായ ബന്ധുവാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മാസം 29-ാം തിയതിയാണ് പതിനാലുകാരി അടിമാലി താലൂക്ക് ആശുപത്രിയിൽ ആൺകുട്ടിക്ക് ജന്മം നൽകിയത്. സംഭവത്തില്‍ പ്രതി കുറ്റം സമ്മിക്കുകയും ചെയ്തിരുന്നു. ബന്ധുവിനെതിരേ പോക്സോ നിയമപ്രകാരം രാജാക്കാട് പൊലീസ് കേസ് ചെസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി.

പെൺകുട്ടിയുടെ അച്ഛൻ മരിച്ചതിന് ശേഷം അമ്മ കോട്ടയത്ത് വീട്ടുജോലിക്ക് പോയി. ഇതോടെ ഒറ്റക്കായ കുട്ടിയെ ബൈസൺവാലിയിലെ ബന്ധുവീട്ടിൽ ആക്കുകയായിരുന്നു. 2020 മുതൽ പെൺകുട്ടി ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ബന്ധു പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞമാസം ഇരുപത്തിയെട്ടാം തീയതി വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും 29-ാം തിയതി കുട്ടിയ്ക്ക് ജന്മം നൽകുകയുമായിരുന്നു. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. പെൺകുട്ടി ആവശ്യപെടുന്നതനുസരിച്ചു ജില്ലാ ശിശു സംരക്ഷണ സമതിയും ചൈൽഡ് വെൽഫെയർ കമ്മറ്റിയും ഇരുവരുടേയും സംരക്ഷണം ഏറ്റെടുക്കും.

 

Eng­lish Sum­ma­ry: Man arrest­ed in a case con­nec­tion with deliv­ery of a girl in idukki

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.