Janayugom Online
sdpi activist arrested- janayugam

ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ച് കൊന്ന കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

Web Desk
Posted on July 16, 2019, 11:08 am

കോട്ടയം: മെഡിക്കല്‍ കോളേജിന് സമീപത്ത് ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ച് കൊന്ന കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച പൊന്നമ്മയ്‌ക്കൊപ്പം ലോട്ടറി വിറ്റിരുന്ന സത്യനെയാണ് ഗാന്ധി നഗര്‍ പോലീസ് പിടികൂടിയത്. പണവും സ്വര്‍ണ്ണവും കൈക്കലാക്കാനാണ് പൊന്നമ്മയെ സത്യന്‍ കൊന്നത്. മൂന്ന് ദിവസം മുന്‍പാണ് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് നിന്നും പൊന്നമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പൊന്നമ്മയുടെ മകള്‍ മെഡിക്കല്‍ കോളേജിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു . മൃതദേഹം ദ്രവിച്ച് പോയതിനാല്‍ ചില ശാസ്ത്രീയ പരിശോധനകള്‍ കൂടി നടത്തിയാണ് മൃതദേഹം പൊന്നമ്മയുടേതാണെന്ന് സ്ഥിരീകരിച്ചത് .
കല്ലോ ഭാരമേറിയ വസ്തുവോ കൊണ്ട് തലയ്ക്കടിയേറ്റാണ് പൊന്നമ്മ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അടിയുടെ ആഘാതത്തില്‍ തലയോട്ടിക്ക് സാരമായി പരുക്കേറ്റിരുന്നു. വര്‍ഷങ്ങളായി മെഡിക്കല്‍ കോളേജ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തിവരുന്ന ആളായിരുന്നു പൊന്നമ്മ.