വീട്ടിൽ കള്ളനോട്ടു സൂക്ഷിച്ചയാളെ പിടികൂടി

Web Desk

ഫറോക്ക്

Posted on March 10, 2020, 8:49 pm

വീട്ടിൽ കള്ളനോട്ടു സൂക്ഷിച്ചയാളെ ഫറോക്ക് പൊലീസ് പിടികൂടി. ഫറോക്ക് കോടമ്പുഴ റംഫാസ് നിവാസിൽ താമസിക്കുന്ന താഴേത്തൊടി അബ്ദുൽ റഷീദ് എന്ന ഉണ്ണി (72) യാണ് ഇന്നലെ കള്ളനോട്ടുമായി ഫറോക്ക് പോലീസിൻ്റെ പിടിയിലായത് . എസ് ഐ എം.സി.ഹരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫറോക്ക് കോടമ്പുഴയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച ഇരുപത്തിയൊന്ന് രണ്ടായിരം രൂപയുടെ നോട്ടുകളും,നാൽപ്പത്തിരണ്ട്,അഞ്ചൂറ് രൂപയുടെ നോട്ടുകളുമടക്കം അറുപത്തിമൂവായിരം രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.

കഴിഞ്ഞ വർഷം ജൂലൈ 25 ന് കോടമ്പുഴയിലെ വീട്ടിൽ സൂക്ഷിച്ച 2 ലക്ഷത്തി നാൽപ്പതിനായിരത്തി ഒരുനൂറ് (2,40100 )രൂപയുടെ കള്ളനോട്ട് ഇയാളിൽ നിന്നും ഫറോക്ക് പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ രണ്ട് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത് . എസ് ഐ എം സി ഹരീഷ് ‚എസ് ഐ പ്രദീപ് കുമാർ , എ എസ് ഐ റാഫി , സിവിൽ പോലീസ് ഓഫീസർ അബ്ദുൽ മനാഫ് , ഡബ്ലിയു സി പി ഒ ഷിൽ ന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോടമ്പുഴയിലെ വീട്ടിൽ പരിശോധന നടത്തിയത്.

Eng­lish Sum­ma­ry: Man arrest­ed to hold fake note