16 April 2024, Tuesday

Related news

April 8, 2024
March 15, 2024
January 3, 2024
July 9, 2023
June 27, 2023
January 8, 2023
December 28, 2022
December 6, 2022
September 12, 2022
July 30, 2022

43 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍

Janayugom Webdesk
പാ​ല​ക്കാ​ട്
November 2, 2021 1:05 pm

മണ്ണാര്‍ക്കാട് 43 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍. എക്‌സൈസ് സര്‍ക്കിള്‍ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അലനല്ലൂര്‍ എടത്തനാട്ടുകര ചളവ ഭാഗത്ത് നടത്തിയ പരിശോധനയില്‍ കല്ലിങ്ങല്‍ വീട്ടില്‍ രാമചന്ദ്രന്റെ മകന്‍ സുരേഷിനെ (37) അറസ്റ്റു ചെയ്തു. ഇയാളില്‍ നിന്നും 43 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം വില്‍പനക്കായി വീട്ടിലും സ്‌കൂട്ടറിലുമായി സൂക്ഷിച്ചു വെച്ചത് കണ്ടെടുക്കുകയും കേസെടുക്കുകയും ചെയ്തു. വിദേശ മദ്യ ഷോപ്പിന് അവധിയായ ഒന്നാം തീയതി വില്‍പ്പന നടത്തുന്നതിനിടെ ഇന്നലെ വൈകിട്ടാണ് ഇയാളെ പിടികൂടിയത്. മദ്യം കടത്താനുപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിലെടുത്തു. പ്രതിയെ അറസ്റ്റു ചെയ്ത് മണ്ണാര്‍ക്കാട് കോടതി മുന്‍പാകെ ഹാജരാക്കി പ്രിവന്റീവ് ആഫീസര്‍ സല്‍മാന്‍ റസാലിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിവില്‍ എക്‌സൈസ് ആഫീസര്‍മാരായ ശ്രീജേഷ്, ബിജു എന്നിവരും പങ്കെടുത്തു.

 

Eng­lish Sum­ma­ry:  Man arrest­ed with 43 liters of for­eign liquor

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.