ലോക്ഡൗൺ തുടങ്ങിയതോടെ വ്യാജവാറ്റും ലഹരി കടത്തും സജീവമായിരിക്കുകയാണ്. വീട്ടിൽ തന്നെ വാറ്റുന്നവരും വിതരണം ചെയ്യുന്നവരും കൂടി വരികയാണ്. എന്നാൽ എക്സൈസ് കടുത്ത നടപടികളുമായി രംഗത്ത് വന്നതോടെ നിയമലംഘകർ പിടിയിലാവുകയും ചെയ്യുന്നുണ്ട്.
വീട്ടില്‍ വാറ്റിയ ചാരായം കടത്തുന്നതിനിടെ തിരക്കഥാകൃത്ത് അറസ്റ്റില്‍. കവിയും തിരക്കഥാകൃത്തുമായ ആര്യനാട് കൊക്കോട്ടേല തൊണ്ടംകുളം ശ്രീവത്സം വീട്ടില്‍ ഷിബുവാണ് അറസ്റ്റിലായത്. എക്സൈസ് എന്‍ഫോഴ്മെന്റ് ആന്റ് ആന്റീ നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വെള്ള ഷിബു എന്ന് അറിയപ്പെടുന്ന ഇയാള്‍ മുന്‍പ് നിരവധി അബ്കാരി കേസുകളില്‍ പ്രതിയായിരുന്നുവെന്ന് എക്സൈസ് അറിയിച്ചു. ഷിബുവിന്റെ വീട്ടില്‍ നിന്നും വാറ്റാന്‍ സൂക്ഷിച്ചിരുന്ന 120 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.