വനിതാ ഡോക്ടര്‍മാര്‍ കോവിഡ് പരത്തുന്നുവെന്ന് ആരോപിച്ച് ആക്രമിക്കാൻ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഇന്നലെ രാത്രി വീട്ടിലേയ്ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് വേണ്ടി മാര്‍ക്കറ്റിലെത്തിയപ്പോഴായിരുന്നു ആക്രമണം.
രോഗം പരത്തുന്നതിന് വേണ്ടി പുറത്തിറങ്ങി നടക്കുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമിച്ചത്. സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാരണ് ആക്രമണത്തിനിരയായത്. ഇവര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
സംഭവത്തില്‍ 42 കാരനായ ഇന്റീരിയര്‍ ഡിസൈനറെ പൊലീസ് പിടികൂടി. രാജ്യത്തെ വിവിധയിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
English Summary: Man attack women doctors in Delhi.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.