ബെംഗളൂരു: ആക്രമിക്കാൻ വന്ന യുവാവിന് നേരെ സ്വയരക്ഷയ്ക്കായി പെപ്പർ സ്പ്രേ പ്രയോഗിക്കാൻ ശ്രമിച്ച യുവതിയെ യുവാവ് സ്റ്റീൽബോട്ടിൽ കൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിച്ചു. ഭോപ്പാൽ സ്വദേശിനിയായ സോഫ്ട്‍വെയര്‍ എൻജിനീയറാണ് ആക്രമണത്തിനിരയായത്. തനിസാന്ദ്രയിൽ പേയിങ് ഗസ്റ്റ് ആയി താമസിക്കുന്ന യുവതി രാത്രി ജോലികഴിഞ്ഞ് തിരികെ പോകുമ്പോഴാണ് അക്രമത്തിനിരയായത്. യുവതിയെ ആക്രമിച്ച് യുവാവിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. യുവാവ് തന്റെ സമീപമെത്തിയെന്നു തോന്നിയപ്പോൾ സ്വരക്ഷയ്ക്കായി കൈയ്യിലുണ്ടായിരുന്ന പെപ്പർ സ്പ്രേ പുറത്തെടുത്തെങ്കിലും അതിനു മുൻപു തന്നെ അക്രമി കൈയിലുണ്ടായിരുന്ന സ്റ്റീൽ ബോട്ടിലുകൊണ്ട് മുഖത്ത് ശക്തിയായി അടിച്ച് പരിക്കേൽപ്പിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
English summary: man attacked women who used pepper spray for self defence
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.