June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

ഭാര്യയുമായി വഴക്കിട്ടു; ഭർത്താവ് വാടക വീടിന് തീയിട്ടു

By Janayugom Webdesk
January 26, 2020

ഭാര്യയുമായി വഴക്കിട്ടതിന്റെ പേരിൽ ഭർത്താവ് വാടക വീടിന് തീ വെച്ചു. പുതുവൈപ്പ് പി.ജെ. പ്രിൻസസ് ഹോട്ടലിന് തെക്കുവശം വാടകയ്ക്കു താമസിക്കുന്ന ചെല്ലാനം കക്കടവ് വലിയകത്തിൽ ജയപ്രകാശാണ് മേനാച്ചേരി ശാലിനി ഡോമനിക്കിന്റെ വീടിനു തീവച്ചത്. ഒളിവിലായിരുന്ന ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

മൂന്ന് ലക്ഷം രൂപ നൽകി ഒരു വർഷത്തേയ്ക്ക് വാടകയ്ക്ക് എടുത്ത വീട് ഈ മാസം 31 നാണ് ഒഴിയേണ്ടിയിരുന്നത്. ആ തുക കഴിഞ്ഞദിവസം ജയപ്രകാശിന്റെ ഭാര്യ സ്മിത ശാലിനിയിൽ നിന്നു കൈപ്പറ്റിയിരുന്നു. ഈ തുക തനിക്ക് തരണമെന്നാവശ്യപ്പെട്ട് ഇയാൾ സ്മിതയുമായി വഴക്കിടുകയും തുടർന്ന് സ്മിത ഞാറയ്ക്കൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

ഭർത്താവ് ഉപദ്രവിക്കുമെന്ന് ആശങ്കയുണ്ടായിരുന്നതിനാൽ അയൽപക്കത്ത് താമസിക്കുവാൻ പൊലീസ് നിർദ്ദേശിക്കുകയും ചെയ്തു. ഈ ദേഷ്യത്തിലാണ് ഇയാൾ വീടിന് തീ കൊളുത്തിയത്. അഗ്നിബാധയിൽ ജനൽച്ചില്ലുകളെല്ലാം തകർന്നു. പുറത്തേയ്ക്ക് തീ പടർന്നില്ല.  പൊലീസെത്തിയാണ് തീ കെടുത്തിയത്.

Eng­lish Sum­ma­ry: Man burn down rent house.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.