ഡൽഹിയിലെ വടക്കു കിഴക്കൻ മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരങ്ങേറുന്ന കലാപത്തിന് ഇന്ന് കുറച്ചു അയവ് സംഭവിച്ചിട്ടുണ്ട്. കലാപബാധിത മേഖലകളുടെ നിയന്ത്രണം കേന്ദ്ര സേന കൂടി ഏറ്റെടുത്ത സാഹചര്യത്തിലാണ് ഡൽഹിയിൽ സംഘർഷങ്ങൾക് അയവ് സംഭവിച്ചിരിക്കുന്നത്. ഇതുവരെ ഡൽഹി അക്രമത്തിൽ 35 ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്.
ഡൽഹിയിൽ കലാപം പൊട്ടിപുറപ്പെട്ടപ്പോൾ മുസ്ലിം കുടുംബങ്ങൾക്ക് രക്ഷകരായത് സമീപമുള്ള ഹിന്ദു കുടുംബങ്ങളാണ്. ഇതിനിടെ, ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന ഒരു വാർത്തയും ഡൽഹിയിൽ നിന്ന് പുറത്ത് വരുന്നുണ്ട്. ഡൽഹിയിലെ ശിവ് വിഹാറിലെ മുസ്ലിം കുടുംബത്തെ രക്ഷിക്കാനായി ഓടിയെത്തിയ പ്രേംകാന്ത് ഭാഗൽ എന്ന യുവാവ് പൊള്ളലേറ്റ ജീവനുമായി മല്ലിടുകയാണ്.
ഡൽഹിയിൽ കലാപം പൊട്ടിപുറപ്പെട്ടപ്പോൾ സമീപമുള്ള മുസ്ലിം കുടുംബത്തിന്റെ വീട് കത്തിച്ചത്ത് കണ്ടാണ് പ്രേംകാന്ത് ഭാഗൽ രക്ഷയ്ക്കായി ഓടിയെത്തിയത്. കലാപകാരികൾ മുസ്ലിം വീട്ടിലേയ്ക്ക് പെട്രൊൾ ബോംബ് എറിയുകയായിരുന്നു. ഒട്ടും മടിക്കാതെ രക്ഷാപ്രവർത്തനം നടത്തിയ പ്രേംകാന്ത് കത്തുന്ന വീട്ടിലേയ്ക്ക് ഓടിക്കയറി ആറ് പേരെ രക്ഷിച്ചു.
വീട്ടിലെ പ്രായമുള്ള അമ്മയെ രക്ഷിക്കുന്നതിനിടയിൽ പ്രേംകാന്തിന് ഗുരുതരമായി പൊള്ളലേറ്റു. ശരീരത്തിന്റെ 70 ശതമാനവും പൊള്ളലേറ്റ പ്രേംകാന്തിനെ ആശുപത്രിയിലെത്തിക്കാൻ വാഹനങ്ങൾ ഒന്നും ലഭിച്ചില്ല. രാവിലെയാണ് പ്രേംകാന്തിനെ ആശുപത്രിയിലെത്തിച്ചത്.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 18 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. 106 പേരെ അറസ്റ്റ് ചെയ്തതായും ഡൽഹി പൊലിസ് അറിയിച്ചു.
ENGLISH SUMMARY: Man battling for his life after saving Muslim family
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.